സമസ്ത സെന്റിനറി പ്രചാരണ ബോർഡ് സാമൂഹ്യ ദ്രോഹികൾ നശിപ്പിച്ചു; പ്രതിഷേധവുമായി നാട്ടുകാർ
ചള്ളങ്കയം: മലപ്പുറം വാദി ഹറമൈനിയിൽ ജനുവരിയിൽ നടക്കുന്ന സമസ്ത സെന്റിനറി കോൺഫറൻസിന്റെ പ്രചാരണാർഥം മംഗലടുക്കയിൽ ചള്ളങ്കയം യൂണിറ്റ് സ്ഥാപിച്ച പ്രചാരണ ബോർഡ് സാമൂഹികദ്രോഹികൾ നശിപ്പിച്ചു.
മത-സാംസ്കാരിക പരിപാടികളുടെ പ്രചാരണാർഥം സ്ഥാപിക്കുന്ന ബോർഡുകൾ നശിപ്പിക്കുന്ന ഇത്തരം പ്രവൃത്തികൾക്കെതിരെ കേരള മുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് സംഘടനകൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
സമാധാനവും സൗഹാർദവും പരസ്പര ഐക്യവും നിലനിൽക്കുന്ന പ്രദേശത്ത് അക്രമത്തിന്റെ വിത്തുകൾ പാകുന്ന ഇത്തരം പ്രവൃത്തികൾ അംഗീകരിക്കാനാവില്ലെന്നും കുറ്റക്കാർക്കെതിരെ ബന്ധപ്പെട്ട അധികാരികൾ ഉടനടി നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0