'പാത്ത്‌വേ ടു റിസെർച്ച്' പൈതൃകം ക്യാമ്പയിൻ ആരംഭിച്ചു

Oct 11, 2026 - 12:49
'പാത്ത്‌വേ ടു റിസെർച്ച്' പൈതൃകം ക്യാമ്പയിൻ ആരംഭിച്ചു

പുത്തിഗെ: കേരളീയ മുസ്‌ലിം സമൂഹത്തിന് ദിശാബോധം നൽകി വിട പറഞ്ഞു പോയ മഹത്തുക്കളെ പുതു തലമുറക്ക് പരിചയപ്പെടുത്താനും ഗവേഷണ മേഖലയിൽ വിദ്യാർത്ഥികൾക്ക് പ്രോത്സാഹനം നൽകാനുമായി  എസ്.ബി.എസ് മുഹിമ്മാത്തുദ്ദീൻ മദ്രസ സംഘടിപ്പിക്കുന്ന പത്ത് ദിവസം നീണ്ടുനിൽക്കുന്ന പ്രത്യേക ഗവേഷണ പഠന ക്യാമ്പയിൻ 'പാത്ത്‌വേ ടു റിസെർച്ച്' പൈതൃകം ക്യാമ്പയിൻ ആരംഭിച്ചു.

വിവിധ മേഖലകളിൽ തങ്ങളുടേതായ മുദ്ര പതിപ്പിച്ച ലോകോത്തരരായ പത്ത് മഹാന്മാരുടെ ജീവിതവും പ്രവർത്തനങ്ങളും പഠനവിധേയമാക്കിക്കൊണ്ട് ഗവേഷണ മേഖലയിലേക്ക് കടന്നുവരുന്നവർക്ക് കൃത്യമായ ദിശാബോധവും രീതിശാസ്ത്രപരമായ അറിവും നൽകുകയാണ് ലക്ഷ്യം. ഒക്ടോബർ 10 മുതൽ 20 വരെയാണ് ക്യാമ്പയിൻ നടക്കുന്നത്. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ  പ്രഥമ ക്ലാസിന് നേതൃത്വം നൽകി പൈതൃകം ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. സ്വദർ മുഅല്ലിം അബ്ദുൽ ഖാദർ സഅദി അധ്യക്ഷത വഹിച്ചു.

തുടക്കക്കാർക്ക് ലളിതമായ രീതിയിൽ ഗവേഷണ തത്വങ്ങളും അപഗ്രഥന മികവും വളർത്തിയെടുക്കാൻ സഹായിക്കുന്ന തരത്തിലാണ് പത്ത് ദിവസത്തെ പഠന മൊഡ്യൂളുകൾ ക്രമീകരിച്ചിരിക്കുന്നത്. ക്യാമ്പയിന്റെ ഭാഗമായി വിവിധ പണ്ഡിതന്മാർ നയിക്കുന്ന വിവിധ സെഷനുകളും ചർച്ചകളും നടക്കും. വൈ എം അബ്ദുറഹ്മാൻ അഹ്സനി മുഹിമ്മാത്ത്, അബ്ദുസ്സലാം അഹ്സനി പഴമള്ളൂർ, ഉമർ സഖാഫി കർന്നൂർ, കരീം മാസ്റ്റർ കുമ്പള, അബ്ദുറഹ്മാൻ സഖാഫി ചിപ്പാർ, ഇബ്രാഹിം സഖാഫി അർളടുക്ക, ഉമർ സഖാഫി കൊമ്പോട്,  ഹസൻ ഹിമമി സഖാഫി അറന്തോട്,  അസീസ് ഹിമമി ഗോസാഡ, ഹൗഫ് ഹിമമി സഖാഫി തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ ക്ലാസിന് നേതൃത്വം നൽകും. എസ് ബി എസ് മദ്റസ മുദബ്ബിർ ഉമൈർ സഖാഫി സ്വാഗതവും സിദ്ധീഖ് സഖാഫി സി എച്ച് നന്ദിയും പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0