സമസ്ത സെന്റിനറി; എസ് എസ് എഫ് ബദിയടുക്ക ഡിവിഷൻ 'ഡീകോഡിംഗ് കൺസെപ്റ്റ്സ്' സമാപിച്ചു
ബദിയടുക്ക: സമസ്ത സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി എസ് എസ് എഫ് ബദിയടുക്ക ഡിവിഷൻ കമ്മിറ്റി സംഘടിപ്പിച്ച 'ഡീകോഡിംഗ് കൺസെപ്റ്റ്സ്' ബദിയടുക്ക ദാറുൽ ഇഹ്സാനിൽ സമാപിച്ചു. എസ് എസ് എഫ് ബദിയടുക്ക ഡിവിഷൻ പ്രസിഡന്റ് ശംഷാദ് ഹിമമി സഖാഫിയുടെ അധ്യക്ഷതയിൽ എസ് വൈ എസ് ബദിയടുക്ക സോൺ ജനറൽ സെക്രട്ടറി ഹാഫിള് എൻ കെ എം ബെളിഞ്ച ഉദ്ഘാടനം ചെയ്തു. ‘സാംസ്‌കാരിക വൈവിദ്യങ്ങളെ ഉൾകൊള്ളുന്ന മതപ്രയോഗം’ എന്ന വിഷയത്തിൽ സമസ്ത കേന്ദ്ര മുശാവറ അംഗം ഡോ: മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ വിഷയവതരണം നടത്തി. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷൻ ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി മുഖ്യാതിഥിയായി.
എസ് വൈ എസ് കാസറഗോഡ് ജില്ലാ കാബിനറ്റ് അംഗം സിദ്ധീഖ് ഹനീഫി, എസ് ജെ എം ജില്ലാ സെക്രട്ടറി റിഷാദ് സഖാഫി, ദാറുൽ ഇഹ്സാൻ മുദരിസ് യു കെ ഹസൈനാർ സഖാഫി, കേരള മുസ്‌ലിം ജമാഅത്ത് ബദിയടുക്ക സോൺ ജനറൽ സെക്രട്ടറി എ കെ സഖാഫി കന്യാന, സോൺ സെക്രട്ടറി ഖാദർ ഹാജി കൊല്യം, ഹമീദ് മദനി ബീജന്തടുക്ക, മുശൈദ് ഹിമമി, ഉനൈസ് നെല്ലിക്കട്ട സംബന്ധിച്ചു. അൽത്താഫ് ഏണിയാടി സ്വാഗതവും സവാദ് കൊല്യം നന്ദിയും പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0