തിരുനബി പ്രകീർത്തനം മാനവ ഹൃദയങ്ങളെ വിമലീകരിക്കും: സയ്യിദ് സാദാത്ത് തങ്ങൾ
പുത്തിഗെ: തിരുനബി പ്രകീർത്തനം കർമ്മങ്ങൾ ചിട്ടപ്പെടുത്താനും തിന്മകളിൽ നിന്ന് അകലാനും മനുഷ്യനെ പ്രാപ്തനാകുമെന്നും അവിടുത്തോടുള്ള സ്നേഹവും പിന്തുടർച്ചയും മനുഷ്യത്വം നിലനിൽക്കാനും വർഗീയ ധ്രുവീകരണ വിഘടന ചിന്തകളിൽ നിന്ന് മനുഷ്യനെ സംസ്കരിച്ചെടുക്കാൻ ഹേതുവാകുമെന്നും പ്രഗൽഭ പ്രഭാഷകനും കർണാടക ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡണ്ടുമായ സയ്യിദ് അബ്ദുറഹ്മാൻ സാദാത്ത് തങ്ങൾ ഗുരുവായനകെരെ പറഞ്ഞു. മുഹിമ്മാത്ത് മദ്ഹുറസൂല്‍ ഫൗണ്ടേഷനു കീഴില്‍ പന്ത്രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന പ്രവാചക പ്രകീര്‍ത്തന സദസ്സ് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ അധ്യക്ഷത വഹിച്ചു.
സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ, സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങൾ, സയ്യിദ് കരീം അൽ ഹാദി തങ്ങൾ, സയ്യിദ് ഇബ്രാഹിം ഖലീൽ അഹ്ദൽ തങ്ങൾ, അബ്ദുറഹ്മാൻ അഹ്സനി, മുനീർ ബാഖവി തുരുത്തി, അബ്ദുറഹ്മാൻ മുസ്ലിയാർ ചള്ളങ്കയം, ഹമീദ് ദാരിമി പാടലടുക്കം, അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, മൂസ സഖാഫി കളത്തൂർ, അബൂബക്കർ കാമിൽ സഖാഫി, അബ്ദുസ്സലാം അഹ്‌സനി കാമിൽ സഖാഫി, അബ്ബാസ് സഖാഫി മൻട്ടമ, അബ്ദുൽ ഹമീദ് സഖാഫി ചേവാർ, അബ്ബാസ് ഹാജി കുഞ്ചാർ, ഉമർ മാഹിൻ മുഗു, സുബൈർ കുവത്തൊട്ടി, അലി ഹിമമി ബെള്ളിപ്പാടി, അഷറഫ് കോട്ടക്കുന്ന്, മുഹമ്മദ് റഫീഖ് നെക്രാജെ, ഹാരിസ് ഹിമമി സഖാഫി, ഹമീദലി മാവിനക്കട്ട തുടങ്ങിയവര്‍ സംബന്ധിച്ചു. ഉമർ സഖാഫി കർന്നൂർ സ്വാഗതം പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0