അഹ്ലുബൈത്ത്; പാരമ്പര്യ കണ്ണികളെ കോർത്തിണക്കിയ സമുദ്ധാരകർ: സയ്യിദ് അബ്ദുറഹ്മാൻ ഷഹീർ അൽ ബുഖാരി തങ്ങൾ
പുത്തിഗെ: സമൂഹത്തിലെ അധ:സ്ഥിത വിഭാഗങ്ങളുടെ പുരോഗതിക്കും നവോത്ഥാന വിപ്ലവങ്ങൾക്കും നേതൃപരമായ പങ്കുവഹിച്ചവരാണ് അഹ്ലുബൈത്ത് എന്ന് സയ്യിദ് ഷഹീർ ബുഖാരി തങ്ങൾ മള്ഹർ പറഞ്ഞു. മുഹിമ്മാത്ത് മദ്ഹു റസൂൽ ഫൗണ്ടേഷൻ പ്രവാചക പ്രകീർത്തന സദസ്സ് നാലാം ദിവസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവീന ആശയങ്ങളുടെ വേരറുക്കുന്നതിൽ ഉമ്മത്തിനെ സമുദ്ധരിക്കുകയും സാമൂഹ്യ വികാസത്തിൽ പാരമ്പര്യ കണ്ണികളെ കോർത്തിണക്കുകയും ചെയ്തവരാണ് നബി കുടുംബമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സി എൻ അബ്ദുൽ ഖാദർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മുഹമ്മദ് റഫീഖ് സഅദി ദേലമ്പാടി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് അലവി തങ്ങൾ ചെട്ടുംകുഴി പ്രാരംഭ പ്രാർത്ഥനയും സയ്യിദ് ഇബ്രാഹീം ഖലീൽ അഹ്ദൽ തങ്ങൾ സമാപന പ്രാർത്ഥനയും നടത്തി. മുഹ്യിദ്ധീൻ സഅദി ചേരൂർ. അബ്ദുൽ ഖാദർ മുസ്‌ലിയാർ ഷേണി, ജമാൽ സഖാഫി പെർവാഡ്, മുഹമ്മദ് മദനി നാരമ്പാടി, ഹംസ സഖാഫി കുട്ടശ്ശേരി തുടങ്ങിയവർ സംബന്ധിച്ചു. അബ്ബാസ് സഖാഫി മൻട്ടമ സ്വാഗതവും ലത്തീഫ് സഅദി ആരിക്കാടി നന്ദിയും പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0