ജില്ലാ സാഹിത്യോത്സവ്; സ്വാഗത സംഘം ഓഫീസ് തുറന്നു

Jun 4, 2026 - 18:25
Jun 4, 2026 - 18:53
ജില്ലാ സാഹിത്യോത്സവ്; സ്വാഗത സംഘം ഓഫീസ് തുറന്നു

സീതാംഗോളി: ജൂലൈ ഒന്നു മുതൽ അഞ്ചുവരെ സീതാംഗോളിയിൽ വെച്ച് നടക്കുന്ന കാസർഗോഡ് ജില്ലാ സാഹിത്യോത്സവിന്റെ സ്വാഗതസംഘം ഓഫീസ് തുറന്നു. സയ്യിദ് അഹ്മദ് കബീർ ജമലുല്ലൈലി തങ്ങൾ കര ഓഫീസ് ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം വൈസ് ചെയർമാൻ സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങളുടെ അധ്യക്ഷതയിൽ സമസ്ത ജില്ലാ സെക്രട്ടറി അബ്ദുറഹ്മാൻ അഹ്സനി മുഹിമ്മാത്ത് സംഗമം ഉദ്ഘാടനം ചെയ്തു. അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, റഹീസ് മുഈനി, സ്വാഗത സംഘം കൺവീനർ മൂസ സഖാഫി കളത്തൂർ, ബഷീർ പുളിക്കൂർ, മുഹമ്മദ്‌ ഹാജി നടുബൈൽ, സയ്യിദ് കരീം തങ്ങൾ, അബ്ദുലത്തീഫ് സഖാഫി മൊഗ്രാൽ, ഹനീഫ് സഅദി കൂമ്പോൽ, റഹീം സഖാഫി ചിപ്പാർ, സയ്യിദ് ഹബീബ് അഹ്ദൽ തങ്ങൾ, മുഹമ്മദ്‌ സഖാഫി കുട്ട്യാളം, സഈദ് മാസ്റ്റർ, ഡി യെ മുഹമ്മദ്‌ ചള്ളങ്കയം, സിദ്ധീഖ് സഖാഫി ഉറുമി, മുഹമ്മദ്‌ തലപ്പാടി, അബ്ബാസ് സി എ സീതാംഗോളി, അബ്ദുറസ്സാഖ് ഹാജി അറഫ, അലി അറഫ, റൗഫ് എം എസ്, ബഷീർ സഅദി കട്ടത്തടുക്ക, സിദ്ധീഖ് പി കെ നഗർ തുടങ്ങിയവർ സംബന്ധിച്ചു. മൻഷാദ് അഹ്സനി സ്വാഗതവും ഫാറൂഖ് സഖാഫി കര നന്ദിയും പറഞ്ഞു. 200ൽപരം മത്സരങ്ങളിലായി രണ്ടായിരത്തിൽപരം മത്സരാർത്ഥികളായിരിക്കും സാഹിത്യോത്സവിൻ്റെ ഭാഗമാവുക.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0