എസ് എസ് എഫ് മുള്ളേരിയ ഡിവിഷൻ സാഹിത്യോത്സവിന് ജൂൺ 12ന് പള്ളത്തൂരിൽ തുടക്കമാകും
മുള്ളേരിയ: എസ് എസ് എഫ് 33-ാമത് എഡിഷൻ മുള്ളേരിയ ഡിവിഷൻ സാഹിത്യോത്സവിന് ജൂൺ 12-ന് പള്ളത്തൂരിൽ തുടക്കമാകും. 'സീമാന്തരങ്ങൾ' എന്ന പ്രമേയത്തെ മുൻനിർത്തിയാണ് ഈ വർഷത്തെ സാഹിത്യോത്സവ് സംഘടിപ്പിക്കുന്നത്. പഠനം പകുതി വഴിയിൽ ഉപേക്ഷിച്ച് ജോലി തേടി മറ്റു രാജ്യങ്ങളിലേക്ക് പറന്നു പോകാമെന്ന് ചിന്തിക്കുന്ന, വിശിഷ്യാ കാസറഗോഡ് ജില്ലയിലെ വളർന്നു വരുന്ന ലമുറയെ മികച്ച വിദ്യാഭ്യാസം നേടണമെന്ന പൊതുബോധത്തിലേക്ക് കൈപിടിച്ചുയർത്തുകയെന്ന വലിയ മാറ്റത്തെ സാഹിത്യോത്സവ് പ്രമേയം പ്രചോദിപ്പിക്കുന്നു.
ഫാമിലി, ബ്ലോക്ക്, യൂണിറ്റ്, സെക്ടർ എന്നീ തലങ്ങളിലെ സാഹിത്യോത്സവ് മത്സരങ്ങൾക്ക് ശേഷമാണ് ഡിവിഷൻ സാഹിത്യോത്സവ് നടക്കുന്നത്. മുളിയാർ, മുള്ളേരിയ, ആദൂർ, പള്ളംകോട്, ദേലംപാടി എന്നീ സെക്ടറുകളിൽ നിന്ന് വിജയികളായ പ്രതിഭകളാണ് മുള്ളേരിയ ഡിവിഷൻ മത്സരങ്ങളിൽ പങ്കെടുക്കുക. ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കൻഡറി, ജൂനിയർ, സീനിയർ, ജനറൽ, കാമ്പസ് എന്നിങ്ങനെ എട്ടു വിഭാഗങ്ങളിലായി 170 മത്സരയിനങ്ങളിൽ നാനൂറോളം വിദ്യാർത്ഥികൾ മത്സരിക്കും.
സാഹിത്യോത്സവിന്റെ ഭാഗമായി വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. വെള്ളി ഉച്ചക്ക് സിയാറത്തോടെ പരിപാടികൾക്ക് തുടക്കമാകും. വൈകുന്നേരം പതാക ഉയർത്തും. തുടർന്ന് ശനി, ഞായർ ദിവസങ്ങളിലായി മത്സരങ്ങളും വിവിധ സാംസ്കാരിക സദസ്സുകളും നടക്കും. ശനി വൈകുന്നേരം 5 മണിക്ക് പ്രശസ്ത സാഹിത്യകാരൻ സന്തോഷ് പനയാൽ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്യും. സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ കണ്ണവം, സയ്യിദ് അശ്റഫ് തങ്ങൾ, സയ്യിദ് ഹസൻ ഇമ്പിച്ചി തങ്ങൾ, സയ്യിദ് ഉമർ ജിഫ്‌രി തങ്ങൾ പാണ്ടി, റഫീഖ് സഅദി, ഫിർദൗസ് സഖാഫി കടവത്തൂർ, അബ്ദുറഹ്മാൻ സഖാഫി പൂത്തപ്പലം, റഹീസ് മുഈനി, ബാദുഷ സഖാഫി തുടങ്ങി പ്രമുഖ വ്യക്തിത്വങ്ങൾ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.
പരിപാടിയുമായി ബന്ധപ്പെട്ട് നടന്ന പത്ര സമ്മേളനത്തിൽ എസ് എസ് എഫ് മുള്ളിരിയ ഡിവിഷൻ പ്രസിഡൻ്റ് ഹാഫിള് സജ്ജാദ് ഹിമമി സഖാഫി ആദൂർ, സ്വാഗത സംഘം ചെയർമാൻ ഇബ്റാഹീം സഅദി പള്ളത്തൂർ, കൺവീനർ അബ്ദുൽ അസീസ് പള്ളത്തൂർ, ഡിവിഷൻ സെക്രട്ടറിമാരായ സഅദ് ഹിമമി പള്ളപ്പടി, അശ്റഫ് പള്ളത്തൂർ എന്നിവർ സംബന്ധിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0