അക്ഷര പട്ടങ്ങളുയര്‍ത്തി മുഹിമ്മാത്ത് ഹയർ സെക്കണ്ടറി സ്കൂള്‍ വായന വാരത്തിന് തുടക്കമായി 

Jun 25, 2026 - 10:48
Jun 25, 2026 - 10:49
അക്ഷര പട്ടങ്ങളുയര്‍ത്തി മുഹിമ്മാത്ത് ഹയർ സെക്കണ്ടറി സ്കൂള്‍ വായന വാരത്തിന് തുടക്കമായി 

പുത്തിഗെ: വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വായന വളര്‍ത്തുന്നതിന് വിവിധ പദ്ധതികളുമായി മുഹിമ്മാത്ത് ഹയർ സെക്കണ്ടറി സ്കൂള്‍. 'അക്ഷരങ്ങളിലൂടെ ഉയരങ്ങളിലേക്ക്' എന്ന പ്രമേയത്തില്‍ ഒരാഴ്ച നീണ്ടു നില്ക്കുന്ന പരിപാടികളുടെ ഉദ്ഘാടനവും ശ്രദ്ധേയമായി. വിദ്യാര്‍ത്ഥികളും അധ്യാപകരും അക്ഷര പട്ടങ്ങളുയര്‍ത്തിയാണ് ഉദ്ഘാടനം നടന്നത്. വായന വാരത്തിന്‍റെ ഭാഗമായി വാര്‍ത്ത വായന മത്സരം, കഥക്കൂട്ട്, പുസ്തക ചലഞ്ച്, വേര്‍ഡ് ഗെയിം, സുവാക്യ രചന, എഴുത്തുകാര്‍ക്കുള്ള സ്നേഹാദരവ്, ഭാഷാ സംഗമം തുടങ്ങിയവ നടക്കും.

അക്ഷര പട്ടങ്ങളുയര്‍ത്തിയുള്ള ഉദ്ഘാടനത്തിന് സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ ഉമറുല്‍ ഫാറൂഖ് എ.എസ്, ഹെഡ്മാസ്റ്റര്‍ അഹമ്മദ് സാദിഖ്. പി, പ്രിന്‍സിപ്പാള്‍ രൂപേഷ് എം.ടി, മദ്രസ സദര്‍ അഷ്റഫ് സഖാഫി ഉളുവാര്‍, വിവിധ മീഡിയം തലവന്മാരായ രാജീവന്‍ കെ, വിന്‍സി ജോസ്, ജാസിറ, സന്ധ്യലത, റഹിയാനത്ത്, അധ്യാപരായ സന്തോഷ് കുമാര്‍, ഉമര്‍ സഖാഫി കോളിയൂര്‍, സുമിത്ത് കുമാര്‍, ദേവരാജന്‍ തുടങ്ങിയവര്‍ നേതൃത്വം നൽകി.

What's Your Reaction?

Like Like 4
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0