മുഹിമ്മാത്ത് അഹ്ദൽ ഉറൂസ്; മഹല്ല് അനുസ്മരണ സംഗമങ്ങൾക്ക് നാളെ തുടക്കമാകും
പുത്തിഗെ: 2027 ജനുവരി 8,9,10 തിയതികളിൽ മുഹിമ്മാത്തിൽ നടക്കുന്ന സയ്യിദ് ത്വാഹിറുൽ അഹ്ദൽ 21 മത് ഉറൂസ്, മുഹിമ്മാത്ത് സനദ് ദാന സമ്മേളന പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന മഹല്ല് സംഗമങ്ങളുടെ ഉദ്ഘാടനം നാളെ വെള്ളി ജുമുഅക്ക് ശേഷം കളത്തൂർ മദീന മഖ്ദൂമിൽ വെച്ച് നടക്കും. സ്ഥാപന സെക്രട്ടറിയും എസ്എസ്എഫ് സംസ്ഥാന പ്രസിഡന്റുമായ സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ ഉദ്ഘാടനം നിർവ്വഹിക്കും. സുലൈമാൻ സഖാഫി ദേശാംകുളം അനുസ്മരണ പ്രഭാഷണം നടത്തും. മൂസ സഖാഫി കളത്തൂർ, ഉമർ സഖാഫി കൊമ്പോട്, മൻഷാദ് അഹ്സനി തുടങ്ങിയവർ സംബന്ധിക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0