മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ രാജിവെച്ചു

Jul 4, 2026 - 14:16
മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ രാജിവെച്ചു

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരന്റെ രണ്ട് മുൻനിര പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ രാജിവെച്ചു. മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രീലാൽ, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ഗോവിന്ദരാജ് എന്നിവരാണ് പദവികൾ ഒഴിഞ്ഞത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവെക്കുന്നതെന്നാണ് ഇരുവരുടെയും ഔദ്യോഗിക വിശദീകരണം. എന്നാൽ, രണ്ടാഴ്ചത്തെ ഇടവേളകളിലാണ് രണ്ട് പേരുടെയും രാജി സമർപ്പിക്കപ്പെട്ടിരിക്കുന്നത്. പുതിയ സർക്കാർ അധികാരമേറ്റ ശേഷം മുഖ്യമന്ത്രി കഴിഞ്ഞാൽ ഏറ്റവും വേഗത്തിൽ പേഴ്‌സണൽ സ്റ്റാഫ് നിയമനം പൂർത്തിയാക്കിയ വകുപ്പുകളായിരുന്നു കെ. മുരളീധരൻ കൈകാര്യം ചെയ്യുന്ന ആരോഗ്യം, ദേവസ്വം വകുപ്പുകൾ. ഒഴിഞ്ഞുപോയ തസ്തികകളിലേക്ക് പകരം ആളുകളെ ഇതിനകം നിയോഗിച്ചിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0