ജില്ലാ മുസാബഖ മത്സരത്തിൽ മികച്ച നേട്ടവുമായി മുഹിമ്മാത്ത് വിദ്യാർത്ഥികൾ
പുത്തിഗെ: വിദ്യാർത്ഥികളുടെ കലാ- സാഹിത്യ കഴിവുകളെ വളർത്തിയെടുക്കാനും ഇസ്ലാമിക പാരമ്പര്യ വിജ്ഞാനത്ത പരിപോഷിപ്പിക്കാനും എസ് എസ് എഫ് നടത്തുന്ന 'മുസാബഖ' യുടെ ജില്ലാ തല മത്സരത്തിൽ മികച്ച നേട്ടവുമായി മുഹിമ്മാത്ത് വിദ്യാർത്ഥികൾ. വിവിധ വിജ്ഞാന ശാഖകളെ അടിസ്ഥാനപ്പെടുത്തിയുള്ള മത്സരത്തിൽ ജില്ലയിലെ നിരവധി വിദ്യാർത്ഥികളാണ് പങ്കെടുത്തത്. ഖുറത്തുൽ ഐൻ ടെസ്റ്റിൽ മുഹമ്മദ് ആഷിഫ് കെ എ താവൂർ ഒന്നാം സ്ഥാനവും മുഹമ്മദ് സഫ്‌വാൻ മടിക്കേരി രണ്ടാം സ്ഥാനവും നേടി. ജംഉൽ ജവാമിഅ് മത്സരത്തിൽ ഇബ്രാഹിം ബാദുഷ ജി ഗാളിമുഖം ഒന്നാം സ്ഥാനം നേടി. ജില്ലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികൾ സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കും.
What's Your Reaction?
Like
1
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0