നെറ്റിലും പാകപ്പിഴ; നീറ്റിന് പിന്നാലെ നാഷണൽ ടെസ്റ്റിംഗ് ഏജൻസി വീണ്ടും പ്രതിക്കൂട്ടിൽ

Jul 3, 2026 - 11:36
നെറ്റിലും പാകപ്പിഴ; നീറ്റിന് പിന്നാലെ നാഷണൽ ടെസ്റ്റിംഗ് ഏജൻസി വീണ്ടും പ്രതിക്കൂട്ടിൽ

ന്യൂഡൽഹി: നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നടത്തുന്ന യുജിസി നെറ്റ് (UGC NET) പരീക്ഷയിൽ ഗുരുതര വീഴ്ചകളെന്ന് ആരോപണം. ചോദ്യപേപ്പറുകളിലെ അക്ഷരത്തെറ്റുകൾ, തെറ്റായ പരിഭാഷ, മുൻവർഷങ്ങളിലെ ചോദ്യങ്ങളുടെ ആവർത്തനം എന്നിവ ചൂണ്ടിക്കാട്ടി വിദ്യാർത്ഥികളും അധ്യാപക സംഘടനകളും രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധത്തിലാണ്. ഇംഗ്ലീഷ് പേപ്പറിൽ ആകെയുള്ള 150 ചോദ്യങ്ങളിൽ 67 എണ്ണവും 2024-ലെ പരീക്ഷയിൽ നിന്ന് അതേപടി പകർത്തിയതാണെന്ന് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു. സോഷ്യോളജി പേപ്പറിൽ പ്രമുഖ ശാസ്ത്രജ്ഞരുടെയും ചിന്തകരുടെയും പേരുകൾ പോലും തെറ്റായാണ് അച്ചടിച്ചിരിക്കുന്നത്. പ്രശസ്ത സോഷ്യോളജിസ്റ്റ് 'ജോർജ് റിറ്റ്സർ' എന്നത് 'പുറ്റ്സർ' എന്നും, 'ടാൽകോട്ട് പാർസൺസ്' എന്നത് 'പാർസോ'എന്നും, 'ജി. എസ്. ഘുര്യെ' എന്നത് 'ഘുന്യേ' എന്നുമാണ് ചോദ്യപേപ്പറിൽ വന്നിരിക്കുന്നത്. ചോദ്യങ്ങളുടെ ഹിന്ദി പരിഭാഷ അങ്ങേയറ്റം ദയനീയമായിരുന്നുവെന്നും ചോദ്യം എന്താണെന്ന് മനസ്സിലാക്കാൻ പോലും സാധിക്കാത്ത രീതിയിലായിരുന്നുവെന്നും ഉദ്യോഗാർത്ഥികൾ പറയുന്നു. സൈക്കോളജി പേപ്പറിൽ പല ചോദ്യങ്ങളും നിശ്ചിത സിലബസിന് പുറത്തുനിന്നുള്ളതായിരുന്നുവെന്നും ആക്ഷേപമുണ്ട്.

എൻടിഎയുടെ നിരന്തരമായ വീഴ്ചകൾക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനെതിരെയും എൻടിഎക്കെതിരെയും കടുത്ത വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0