കനത്ത നഷ്ടം: കാസർകോട് ജില്ലയിലെ സ്വകാര്യ ബസുകൾ തിങ്കളാഴ്ച പണിമുടക്കും
കാസർകോട്: സ്വകാര്യ ബസ് മേഖല കനത്ത നഷ്ടത്തിലായതിനെ കാസര്‍കോട് ജില്ലയിലെ സ്വകാര്യ ബസുകള്‍ തിങ്കളാഴ്ച പണിമുടക്കും. കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സർക്കാർ നടപ്പിലാക്കിയ 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതി തങ്ങളുടെ കളക്ഷനെ ദോഷകരമായി ബാധിച്ചുവെന്നാണ് ബസുടമകളുടെ പ്രധാന പരാതി. സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും നഷ്ടം നികത്താനുള്ള നടപടികൾ സ്വീകരിക്കണമെന്നുമാണ് ഉടമകളുടെയും തൊഴിലാളി സംഘടനകളുടെയും ആവശ്യം. തിങ്കളാഴ്ച ആരംഭിക്കുന്ന സമരം ജില്ലയിലെ സാധാരണക്കാരായ യാത്രക്കാരെയും വിദ്യാർത്ഥികളെയും വലിയ രീതിയിൽ ബാധിക്കുമെന്നാണ് കരുതുന്നത്.
What's Your Reaction?
Like
1
Dislike
0
Love
0
Funny
0
Angry
0
Sad
1
Wow
0