പാസ്സ്‌പോര്‍ട്ട് അപേക്ഷ ഫീസ് വര്‍ധനവ് പിന്‍വലിക്കണം: കേരള മുസ്‌ലിം ജമാഅത്ത് 

Jul 3, 2026 - 11:21
പാസ്സ്‌പോര്‍ട്ട് അപേക്ഷ ഫീസ് വര്‍ധനവ് പിന്‍വലിക്കണം: കേരള മുസ്‌ലിം ജമാഅത്ത് 

കോഴിക്കോട്: പാസ്പോർട്ട് അപേക്ഷാഫീസ് കുത്തനെ കൂട്ടിയ നടപടി പിൻവലിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. യാതൊരു മാനദണ്ഡവുമില്ലാതെ ഒറ്റയടിക്ക് വലിയ തോതിൽ ഫീസ് വർദ്ധിപ്പിച്ചത് നീതീകരിക്കാനാവില്ലെന്നും പാസ്പോർട്ട് പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് കേവല യാത്രാരേഖയായി മാറിയ പാസ്പോർട്ടിന് അപേക്ഷിക്കുമ്പോൾ വൻ തുക ഫീസായി ഈടാക്കാനുള്ള തീരുമാനം കൊള്ളയാണെന്നും അവസാനിപ്പിക്കണമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0