ഖത്തറിൽ ഗ്യാസ് ഫാക്ടറിയിൽ സ്ഫോടനം; 18 പേരെ കാണാതായി

Jun 22, 2026 - 10:44
Jun 22, 2026 - 10:45
ഖത്തറിൽ ഗ്യാസ് ഫാക്ടറിയിൽ സ്ഫോടനം; 18 പേരെ കാണാതായി

ദോഹ: ഖത്തറിൽ റാസ് ലഫാൻ വ്യവസായ മേഖലയിൽ ഗ്യാസ് ഫാക്ടറിയിൽ തീ പിടുത്തം. ഇന്നലെ രാത്രിയുണ്ടായ അപകടത്തിൽ 18 ഓളം പേരെ കാണാതാവുകയും 54 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ഖത്തർ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. കാണാതായവർക്കായി തിരച്ചിൽ നടത്താനുള്ള നടപടികൾ സ്വീകരിച്ചതായി ഖത്തർ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഖത്തർ എനർജിയുടെ നേരിട്ട് നിയന്ത്രണത്തിലുള്ള എൽഎൻജി നിർമാണം അടക്കമുള്ള കാര്യങ്ങൾ നടക്കുന്ന ഈ പ്രദേശത്തെ ഒരു പ്രാദേശിക ഗ്യാസ് വിതരണ കേന്ദ്രത്തിലാണ് തീപിടിത്തം ഉണ്ടായത്. പ്ലാന്റിന്റെ പ്രവർത്തനം ആരംഭിച്ച ഘട്ടത്തിൽ തന്നെ സാങ്കേതിക പിഴവുണ്ടായെന്നാണ് ആഭ്യന്തരമന്ത്രാലയവും ഖത്തർ എനർജിയും വ്യക്തമാക്കുന്നത്. പൊതുജന സുരക്ഷയ്ക്ക് അപകടമുണ്ടാക്കുന്ന ഒരു ചോർച്ചയും നിലവിൽ ഉണ്ടായിട്ടില്ലെന്ന് മന്ത്രാലയം അറിയിച്ചു. ദോഹയിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ വടക്കായി സ്ഥിതി ചെയ്യുന്ന റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റി ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി കയറ്റുമതി സൗകര്യമുള്ള സ്ഥലമാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0