ഇറാൻ-ഇസ്രായേൽ സംഘർഷം; ഗൾഫിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ മാറ്റി
തിരുവനന്തപുരം: ഇറാൻ-ഇസ്രായേൽ സംഘർഷത്തെ തുടർന്ന് ഗൾഫിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ മാറ്റി വച്ചതായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മാർച്ച് 5 വ്യാഴാഴ്‌ച എസ് എസ് എൽ സി പരീക്ഷയും 5,6,7 തിയതികളിലെ പ്ലസ് ടു പരീക്ഷകളുമാണ് സംസ്ഥാന സർക്കാർ മാറ്റിയത്. ഗൾഫിൽ പ്രത്യേക ചോദ്യ പേപ്പർ വച്ച് പരീക്ഷ നടത്താനാണ് തീരുമാനമെന്നാണ് ലഭ്യമാകുന്ന വിവരം. കേരളത്തിൽ പരീക്ഷയ്ക്ക് മാറ്റമുണ്ടാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി തുടർന്ന് പറഞ്ഞു. ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ, ഇറാൻ എന്നീ രാജ്യങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങൾക്കാണ് ഈ നിർദേശം ബാധകമാകുക. സി ബി എസ് ഇ പരീക്ഷകളും പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് മാറ്റിവെച്ചിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0