ഹജ്ജ് സേവന വ്യാജ പരസ്യങ്ങള്‍ പ്രചരിപ്പിച്ച ആറ് വിദേശികളെ അറസ്റ്റ് ചെയ്‌തു 

May 3, 2026 - 11:49
ഹജ്ജ് സേവന വ്യാജ പരസ്യങ്ങള്‍ പ്രചരിപ്പിച്ച ആറ് വിദേശികളെ അറസ്റ്റ് ചെയ്‌തു 

ജിദ്ദ: ഹജ്ജ് സേവന വ്യാജ പരസ്യങ്ങൾ സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്ത സംഭവത്തിൽ ആറ് വിദേശികളെ മക്കയിലെ സുരക്ഷാ പട്രോളിംഗ് അറസ്റ്റ് ചെയ്തു. ഇന്തോനേഷ്യൻ പൗരന്മാരായ ഇവരിൽ നിന്നും വ്യാജ പെർമിറ്റുകളും അനുബന്ധ ഉപകരണങ്ങളും പിടികൂടി. ഹജ്ജ് അനുമതിപത്രമില്ലാതെ മക്കയിലും പുണ്യസ്ഥലങ്ങളിലും വ്യക്തികൾ പ്രവേശിക്കുകയോ താമസിക്കുകയോ ചെയ്യുന്നത് തടയുന്നതിനുള്ള പരിശോധനകൾ സുരക്ഷാ സേന ശക്തമാക്കിയിരിക്കുകയാണ്. നിയം ലംഘിക്കുന്നവരും അതിനായി സൗകര്യമൊരുക്കുന്നവരും അറസ്റ്റും നിയമപരമായ ശിക്ഷകളും നേരിടേണ്ടിവരുമെന്ന് അധികൃതർ അറിയിച്ചു. നേരത്തെ ഹജ്ജ് അനുമതിപത്രമില്ലാതെ മക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച പതിനേഴ് പാകിസ്ഥാൻ പൗരന്മാരെയും താഴ്‌വരകളിലൂടെ കടത്തിക്കൊണ്ടുപോയി നിയന്ത്രണങ്ങൾ ലംഘിച്ചതിന് രണ്ട് സ്വദേശികളെയും ഹജ്ജ് സുരക്ഷാ സേന അറസ്റ്റ് ചെയ്‌തിരുന്നു. ഇവർക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ തുടർ നടപടികൾ സ്വീകരിച്ചേക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0