സമന്വയ വിദ്യാഭ്യാസ മേഖലയില്‍ സഅദിയ്യയുടെ സേവനം മഹത്തരം: മന്ത്രി ശംസുദ്ദീന്‍
ദേളി: സമന്വയ വിദ്യാഭ്യാസ മേഖലയില്‍ അഞ്ചര പതിറ്റാണ്ട് പിന്നിട്ട ജാമിഅ സഅദിയ്യുടെ സേവനം സമൂഹത്തിനും രാജ്യത്തിനും മാതൃകയാണെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി എന്‍.ശംസുദ്ദീന്‍ പറഞ്ഞു. ദേളി ജാമിഅ സഅദിയ്യ ന്യു വെബ്‌സൈറ്റ് ലോഞ്ചിംഗ് നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഅദിയ്യ പോലെയുള്ള സ്ഥാപനങ്ങള്‍ മതഭൗതിക വിദ്യാഭ്യാസ മേഖലകളില്‍ ബിരുദവും ബിരുദാനന്തര ബിരുദവും ഭാഷാ പരിജ്ഞാനവുമുള്ള പ്രതിഭകളെയാണ് സമൂഹത്തിന് സമര്‍പ്പിക്കുമ്പോൾ അത് ഈ രാജ്യത്തിന് വലിയ മുതല്‍ക്കൂട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സഅദിയ്യ ജനറല്‍ സെക്രട്ടറി മാണിക്കോത്ത് എ പി അബ്ദുല്ല മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി എം.എല്‍.എ മന്ത്രിക്ക് മൊമെന്റോ സമ്മാനിച്ചു. അഡ്വ. നീലകണ്ഠന്‍ എം.എല്‍.എ, മുഖ്യാതിഥിയായി. ഹകീം കുന്നില്‍, അസീസ് കടപ്പുറം പ്രസംഗിച്ചു. കെ പി ഹുസൈന്‍ സഅദി കെ സി റോഡ് സ്വാഗതവും പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി നന്ദിയും പറഞ്ഞു. കെ.കെ ഹുസൈന്‍ ബാഖവി, ഇബ്രാഹിം കല്ലട്ര, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി, അലി അസ്‌കര്‍ ബാഖവി, അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി, സുലൈമാന്‍ കരിവെള്ളൂര്‍, സയ്യിദ് ജാഫര്‍ സാദിഖ് മാണിക്കോത്ത്, റഷീദ് ഹാജി, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, മാഹിന്‍ കെളോട്ട്, അഷ്‌റഫ് എടനീര്‍, അന്‍വര്‍ കോളിയടുക്കം, അബ്ദുല്‍ ഖാദിര്‍ ഹാജി കളനാട്, പി ആര്‍ ഹനീഫ്, അബ്ദുസ്സലാം ദേളി, മന്‍സൂര്‍ മല്ലത്ത്, അബ്ദുല്ല ഫൈസി മൊഗ്രാല്‍, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, ഗഫൂര്‍ ഹാജി ദേളി, ലത്തീഫ് പള്ളത്തടുക്ക തുടങ്ങിയവര്‍ സംബന്ധിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0