കാസര്കോട് ജനറല് ആശുപത്രിയില് ശസ്ത്രക്രിയക്കിടെ ഒമ്പത് വയസുകാരന് മരിച്ചു; പ്രതിഷേധവുമായി ബന്ധുക്കള്
കാസര്കോട്: കാസര്കോട് ജനറല് ആശുപത്രിയില് ശസ്ത്രക്രിയക്കിടെ ഒമ്പതുവയസുകാരന് മരിച്ചു. ബേടകം തലേക്കുന്ന് അഷ്റഫ് സഖാഫി- ബുഷ്റ മകൻ മുഹമ്മദ് ഇയാസാണ് (9) മരിച്ചത്. പൊക്കിൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഇന്നലെയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ കുട്ടിയെ ശസ്ത്രക്രിയയ്ക്കായി തീയേറ്ററിലേയ്ക്ക് കയറ്റിയിരുന്നു. ഓപ്പറേഷനു ശേഷം കുഞ്ഞിന്റെ പൾസ് ക്രമാതീതമായി കുറയുകയായിരുന്നുവെന്നു പറയുന്നു. ഉച്ചയ്ക്ക് 12 മണിയോടെ മരണം സ്ഥിരീകരിച്ചു. ആശുപത്രിക്കെതിരെ പ്രതിഷേധവുമായി ബന്ധുക്കള് രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കുണ്ടംകുഴി ഗവൺമെന്റ് സ്കൂളിലെ 4 -ാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് ഇയാസ്. ഇസ്മത്ത്, ഇസ്സം എന്നിവർ സഹോദരങ്ങളാണ്.
What's Your Reaction?
Like
1
Dislike
0
Love
1
Funny
0
Angry
0
Sad
0
Wow
0