ബന്തിയോട് അട്ക്ക റബ്ബാനിയ്യ മദ്രസ ‘നൂറേ ഹിറ’ പോസ്റ്റർ പ്രകാശനം ചെയ്തു
ബന്തിയോട്: തിരുനബി(സ) തങ്ങളുടെ 1501-ാം നബിദിനാഘോഷത്തിന്റെ ഭാഗമായി ബന്തിയോട് അട്ക്ക റബ്ബാനിയ്യ മദ്രസ സംഘടിപ്പിക്കുന്ന ‘നൂറേ ഹിറ’ മീലാദ് പരിപാടിയുടെ പോസ്റ്റർ പ്രകാശനം ചെയ്തു. സയ്യിദ് സാബിത്ത് അൽഹികമിയുടെ നേതൃത്വത്തിൽ മദ്രസ വിദ്യാർഥികൾ ചേർന്ന് പോസ്റ്റർ പ്രകാശനം ചെയ്‌തു. വിദ്യാർഥികളുടെ കലാ–സാഹിത്യ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും പ്രവാചക സ്നേഹവും ഇസ്‌ലാമിക മൂല്യങ്ങളും വളർത്തുന്നതിനുമായി വിവിധ മത്സരങ്ങളാണ് ‘നൂറേ ഹിറ’യുടെ ഭാഗമായി സംഘടിപ്പിക്കുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0