പ്രതിഭകൾ ഇനി സംസ്ഥാന തലത്തിൽ മാറ്റുരക്കും; ജില്ലാ സാഹിത്യോത്സവിൽ മികച്ച പ്രകടനവുമായി മുഹിമ്മാത്ത് വിദ്യാർത്ഥികൾ
പുത്തിഗെ: എസ് എസ് എഫ് മുപ്പത്തിമൂന്നാമത് കാസറഗോഡ് ജില്ലാ സാഹിത്യോത്സവിൽ മികച്ച പ്രകടനവുമായി മുഹിമ്മാത്ത് സ്ഥാപനങ്ങളിലെ വിദ്യാർഥികൾ. ജില്ലയിലെ വിവിധ ഡിവിഷനുകളിൽ നിന്നായി മത്സരിച്ച വിദ്യാർത്ഥികൾ ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സാഹിത്യോത്സവിനുള്ള മുന്നൊരുക്കത്തിലാണ്. സുഹൈൽ കനിയാല (സീനിയർ മാഗസിൻ ലേഔട്ട്, സീനിയർ മാപ്പിളപ്പാട്ട് രചന, ജനറൽ അറബന) ഷാഹുൽ ഹമീദ് (സീനിയർ ഇംഗ്ലീഷ് ഉപന്യാസം), ജലീൽ മുക്കൂർ (സീനിയർ പോസ്റ്റർ ഡിസൈനിംഗ്, ജനറൽ ചുമരെഴുത്ത്), ഷെഹ്സാദ് നെക്രാജെ (ജനറൽ സോഷ്യൽ സ്റ്റോറി, സീനിയർ മലയാളം പ്രസംഗം), ഖലീൽ കനിയാല (ജനറൽ അറബന), ജസീദ് (ജനറൽ കൊളാഷ്), അജ്മൽ അബ്ബാസ് (സീനിയർ ബുക്ക് ടെസ്റ്റ്), മുബഷിർ (ജനറൽ അറബന), അബ്ദുൽ റഹീം (ജനറൽ സ്പോട്ട് മാഗസിൻ & പ്രോജക്റ്റ്), ഹനീഫ (ജൂനിയർ സോഷ്യൽ ട്വീറ്റ് & കഥാരചന). ഖുർആൻ അക്കാദമി: ഹാഫിള് അബ്ഷാർ (ജനറൽ കോളേഷ്), അബ്ദുൾ സഅദ് (ജൂനിയർ മലയാളം പ്രസംഗം) ഹിഫ്ളുൽ ഖുർആൻ: സയ്യിദ് മുഹ്സിൻ (യു.പി മലയാളം കഥാരചന) ജൂനിയർ ശരീഅത്ത്: ഫാറൂഖ് (ഹൈസ്കൂൾ ഇംഗ്ലീഷ് ലാംഗ്വേജ് ഗെയിം). ബോയ്‌സ് ഗാർഡൻ: സാലിം (ഹൈസ്കൂൾ മലയാളം പ്രസംഗം, മലയാളം ഉപന്യാസം), സാബിത്ത് (ഹയർ സെക്കണ്ടറി കവിതാ രചന) എന്നിവരാണ് സംസ്ഥാന സാഹിത്യോത്സവിലേക്ക് യോഗ്യത നേടിയത്.
What's Your Reaction?
Like
2
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0