ഇന്ത്യൻ തീര്‍ത്ഥാടകരുടെ അപകടമരണം; പ്രവർത്തന സജ്ജമായി ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കണ്‍ട്രോള്‍ റൂം 

Nov 17, 2025 - 12:59
ഇന്ത്യൻ തീര്‍ത്ഥാടകരുടെ അപകടമരണം; പ്രവർത്തന സജ്ജമായി ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കണ്‍ട്രോള്‍ റൂം 

സൗദി: ഉംറ നിർവ്വഹിക്കാനെത്തിയ ഇന്ത്യൻ തീർഥാടകർ സഞ്ചരിച്ച ബസ് ഡീസല്‍ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് പിന്നാലെ ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നു. കണ്‍ട്രോള്‍ റൂം ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.  ഹൈദരാബാദിൽ നിന്നും ഉംറ നിർവ്വഹിക്കാനെത്തിയ സംഘം സഞ്ചരിച്ച ബസ്‌ അപകടത്തിൽ 42 ഇന്ത്യക്കാരാണ് മരിച്ചത്. ഉംറ നിർവ്വഹിച്ച ശേഷം മദീനയിലേക്കുള്ള യാത്രക്കിടെയാണ് ഇന്ത്യൻ സമയം പുലർച്ചെ 1:30 ന് അപകടം സംഭവിച്ചത്. മരണപെട്ട 42 പേരിൽ 20 പേർ സ്ത്രീകളും 11 പേർ കുട്ടികളുമാണെന്നാണ് പ്രാഥമിക വിവരം. ബസിലുണ്ടായിരുന്ന 43 യാത്രക്കാരിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. ഇയാൾ ഗുരുതരമായി പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
കോൺസുലേറ്റിൻ്റെ ഹെൽപൈപ്ലനിൻ്റെ കോൺടാക്റ്റ് നമ്പറായ 8002440003 (ടോൾ ഫ്രീ നമ്പർ),0122614093
0126614276 എന്നീ ലാൻഡ് ലൈനിലും, +966 556122301 എന്ന വാട്ട്സ്ആപ്പ് നമ്പറിലും ബന്ധപ്പെടണമെന്ന് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് പുറത്തിയ വാർത്താകുറിപ്പിൽ അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0