നൂറ് രൂപയുടെ വർണ്ണ നാണയം പുറത്തിറക്കി റിസർവ് ബാങ്ക്
കൊൽക്കത്ത: ഭാരതത്തിൽ ആദ്യമായി ഒരു വർണ്ണ നാണയം പുറത്തിറക്കി. ഇന്ത്യൻ റെയിൽവേ വൈദ്യുതീകരണത്തിന്റെ ശതാബ്ദി സ്മരണാർത്ഥം 100 രൂപ മുഖവിലയുള്ള നാണയം റിസർവ് ബാങ്കാണ് പുറത്തിറക്കിയത്. 1925-ൽ മുംബൈ-കുർള റൂട്ടിലായിരുന്നു ഇന്ത്യയിലെ ആദ്യത്തെ വൈദ്യുത ട്രെയിൻ സർവീസ് ആരംഭിച്ചത്. നാണയത്തിന്റെ ഒരു വശത്ത് ഇന്ത്യൻ റെയിൽവേയുടെ ആധുനിക മുഖമായ വന്ദേ ഭാരത് എക്സ്പ്രസിന്റെ വർണ്ണചിത്രം കൊത്തിവെച്ചിട്ടുണ്ട്. അതോടൊപ്പം റെയിൽവേയുടെ വൈദ്യുതീകരണ യാത്രയെ പ്രതിനിധീകരിക്കുന്ന ഇലക്ട്രിക് ലോക്കോമോട്ടീവ് ഡിസൈനും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയിൽ ഇതിനുമുമ്പ് വിവിധ തരം നാണയങ്ങൾ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും, വൈവിധ്യമാർന്ന നിറങ്ങളോട് കൂടിയ 100 രൂപ നാണയം പുറത്തിറങ്ങുന്നത് ഇതാദ്യമായാണ്. കൊൽക്കത്തയിലെ ടങ്കശാലയിൽ നിർമ്മിച്ച 35 ഗ്രാം തൂക്കമുള്ള ഈ നാണയത്തിൽ 50% വെള്ളി, 40% ചെമ്പ്, 5% നിക്കൽ, 5% സിങ്ക് എന്നിവയാണ് ഉപയോഗിച്ചിരിക്കുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



