മൂന്ന് ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലെത്തി
ദുബായ്: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലെത്തി. പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടറും മുഖ്യമന്ത്രിയുടെ സ്വീകരണ പരിപാടിയുടെ ജനറൽ കൺവീനറുമായ എൻ കെ കുഞ്ഞഹമദിന്റെ നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണമാണ് പ്രവാസികൾ മുഖ്യമന്ത്രിക്ക് നൽകിയത്. മന്ത്രി സജി ചെറിയാനും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. ചെയർമാൻ ഡോ കെ പി ഹുസൈൻ, നോർക്ക് ഡയറക്ടർ ഒ വി മുസ്തഫ, ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധികൾ തുടങ്ങിയവർ മുഖ്യമന്ത്രിയെ സ്വീകരിക്കാനെത്തിയിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0


