പതിനായിരങ്ങൾക്ക് തബറുക്ക് വിതരണത്തോടെ അഹ്ദൽ ഉറൂസിന് പ്രൗഢ സമാപ്‌തി
പുത്തിഗെ: മുഹിമ്മാത്തുൽ മുസ്ലിമീൻ എജുക്കേഷൻ സെന്ററിന്റെ സാരഥിയും ആത്മീയ നേതൃത്വവുമായിരുന്ന സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങളുടെ ഇരുപതാമത് ഉറൂസ് മുബാറക്കും സനദ് ദാന സമ്മേളനവും പതിനായിരങ്ങൾക്ക് അന്നദാനത്തോടെ സമാപിച്ചു. വൈകിട്ട് അഞ്ചു മണിക്ക് ആരംഭിച്ച അഹ്ദലിയ്യ ആത്മീയ സമ്മേളനത്തിൽ മത സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു.
മുഹിമ്മാത്ത് ജനറൽ സെക്രട്ടറി ബി. എസ് അബ്ദുള്ള കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉൽഘാടനം ചെയ്‌തു. സമസ്ത പ്രസിഡന്റ് റഈസുൽ ഉലമ ഇ സുലൈമാൻ മുസ്‌ലിയാർ സനദ്‌ദാന പ്രഭാഷണം നടത്തി. സയ്യിദ് അലി ബാഫഖി തങ്ങൾ, വി പി എം ഫൈസി വില്യപ്പള്ളി, കെ പി അബൂബക്കര്‍ മുസ്ലിയാര്‍ പട്ടുവം, സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ എൺമൂർ, മുഹമ്മദ് ഫാസില്‍ റസ്‌വി കാവല്‍കട്ട, സയ്യിദ് ഇബ്രാഹിം ഹാദി തങ്ങൾ ചൂരി, സയ്യിദ് അബ്ദുൽ അസീസ് തങ്ങൾ ഹൈദ്രൂസി, ഹാജി അമീറലി ചൂരി, മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, ഹുസൈൻ സഅദി കെ സി റോഡ്, കൊല്ലമ്പാടി അബ്ദുൽ ഖാദർ സഅദി, സയ്യിദ് ഹബീബ് അഹ്ദൽ തങ്ങൾ, സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ, സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങൾ, സയ്യിദ് ഹുസൈൻ അമീൻ തങ്ങൾ, സി കെ റാഷിദ് ബുഖാരി, സയ്യിദ് ഖാസിം തങ്ങൾ പാഴൂർ, സയ്യിദ് ജുനൈദ് തങ്ങൾ മാട്ടൂൽ, സയ്യിദ് യുപിഎസ് തങ്ങൾ അർളടുക്ക, മൊയ്തു സഅദി ചേരൂർ, കാസിം മദനി കരായ, എ കെ എം അഷ്‌റഫ് എം എൽ എ, ഹംസ സഖാഫി ബണ്ട്വാൾ, അബ്ദുസലാം ദാരിമി കുബണൂർ, ഇസ്മായിൽ സഅദി മള്ളൂർ, ഷെയ്ഖ് ബാവ മംഗലാപുരം, കരീം ഹാജി ചാലിയം, അബ്ദുറഹ്മാൻ അഹ്‌സനി, അബ്ദുൽ ഖാദർ സഖാഫി, മൂസ സഖാഫി, അബൂബക്കർ കാമിൽ സഖാഫി, ഉമർ സഖാഫി, ലത്തീഫ് സഅദി ഉറുമി, സിദ്ദീഖ് മോണ്ടുഗോളി, റഫീഖ് സഅദി ദേലംപാടി, ബഷീർ പുളിക്കൂർ, സുലൈമാൻ കരിവെള്ളൂർ, അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന്, അബ്ദുൽ ഖാദർ സഅദി ചുള്ളിക്കാനം, സി എൻ അബ്ദുൽ ഖാദർ മാസ്റ്റർ, അസീസ് കളത്തൂർ തുടങ്ങിയവർ സംബന്ധിച്ചു.
68 ഹിമമികളും 8 ഹാഫിളീങ്ങളുമാണ് ഈ വര്‍ഷം മുഹിമ്മാത്തില്‍ നിന്നും മതപഠനം പൂര്‍ത്തിയാക്കി സനദ് സ്വീകരിച്ചത്.
What's Your Reaction?
Like
1
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
1



