മുഹിമ്മാത്ത് അഹ്ദൽ ഉറൂസ്; കുമ്പള സോൺ പ്രചരണ സമിതിയായി 

Nov 26, 2026 - 11:58
മുഹിമ്മാത്ത് അഹ്ദൽ ഉറൂസ്; കുമ്പള സോൺ പ്രചരണ സമിതിയായി 

പുത്തിഗെ: സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങളുടെ 21-ാം ഉറൂസ് മുബാറക്കിന്റെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് കുമ്പള സോൺ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കൺവെൻഷൻ പ്രൗഢമായി.  മുഹിമ്മാത്തിൽ നടന്ന കൺവെൻഷൻ അബ്ദുല്ലത്തീഫ്  സഖാഫിയുടെ അധ്യക്ഷതയിൽ ജമാലുദ്ധീൻ സഖാഫി പെർവാഡ് ഉദ്‌ഘാടനം ചെയ്‌തു. സയ്യിദ് അബ്ദുൽ കരീം ഹാദി തങ്ങൾ പ്രചരണ സമിതിയെ പ്രഖ്യാപിച്ചു. മൂസ സഖാഫി കളത്തൂർ വിഷയാവതരണവും അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ പദ്ധതി അവതരണവും നടത്തി. ഫാറൂഖ് സഖാഫി മളി സ്വാഗതവും ഹാഫിള് മിഖ്ദാദ് ഹിമമി നന്ദിയും പറഞ്ഞു.

പ്രചാരണ സമിതിയുടെ ഭാരവാഹികളായി കെ.കെ. അബ്ബാസ് ഹാജി കൊടിയമ്മയെ ചെയർമാനായും, എം.എ. അബ്ദുൽ ഖാദർ മുസ്‌ലിയാർ ഷേണിയെ വർക്കിംഗ് ചെയർമാനായും തിരഞ്ഞെടുത്തു. വൈസ് ചെയർമാൻമാരായി അബ്ദുൽ റഹ്‌മാൻ മുസ്‌ലിയാർ ചള്ളങ്കയം, മുഹമ്മദ് സഖാഫി കുട്ട്യാളം, ഡി.എ മുഹമ്മദ് ചള്ളങ്കയം, മൂസ മുസ്‌ലിയാർ കളത്തൂർ, മുഹമ്മദ് ഹാജി പേരാൽ എന്നിവരെയും, ജനറൽ കൺവീനറായി ഹാഫിള് മിഖ്ദാദ് ഹിമമിയെയും നിയമിച്ചു. ജോയിന്റ് കൺവീനർമാരായി ഡി.കെ അബൂബക്കർ സഖാഫി, അഷ്റഫ് സഖാഫി എ.കെ.എസ്, ശാഹുൽ ഹമീദ് സഅദി ഊജാർ, മുഹമ്മദ് സഖാഫി ചള്ളങ്കയം, അബൂബക്കർ സുഹ്‌രി, ബഷീർ മദനി എന്നിവരെയും, ഫിനാൻസ് കൺവീനറായി മുഹമ്മദ് ഹാജി നടുബയലിനെയും തിരഞ്ഞെടുത്തു. സുബൈർ ബാഡൂർ, ഫാറൂഖ് സഖാഫി, അബൂ സ്വാലിഹ്, മൻഷാദ് അഹ്‌സനി, രിഫായി ഹിഷാമി, ഫൈസൽ സഖാഫി, അഷ്റഫ് സഖാഫി ഷേണി, പി. ഇബ്രാഹിം എന്നിവരാണ് സമിതി അംഗങ്ങൾ.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0