മുഹിമ്മാത്ത് അഹ്ദൽ ഉറൂസ്; കാഞ്ഞങ്ങാട് സോൺ പ്രചരണ സമിതിക്ക് രൂപം നൽകി

Nov 23, 2026 - 16:39
Nov 23, 2026 - 16:51
മുഹിമ്മാത്ത് അഹ്ദൽ ഉറൂസ്; കാഞ്ഞങ്ങാട് സോൺ പ്രചരണ സമിതിക്ക് രൂപം നൽകി

കാഞ്ഞങ്ങാട്: സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങളുടെ 21-ാം ഉറൂസ് മുബാറക്കിന്റെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് കാഞ്ഞങ്ങാട് സോൺ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സോൺ കൺവെൻഷനും മഹ്ളറതുൽ ബദ്രിയ്യയും സയ്യിദ് അലി ബാഫഖി തങ്ങൾ അനുസ്മരണവും പ്രൗഢമായി നടന്നു. കാഞ്ഞങ്ങാട് അലാമി പള്ളിയിൽ വെച്ച് നടന്ന പരിപാടിയിൽ ഹമീദ് മൗലവി കൊളവയൽ അധ്യക്ഷത വഹിച്ചു. വി.സി. അബ്ദുല്ല സഅദി ഉദ്ഘാടനം ചെയ്തു. സയ്യിദ് ജലാലുദ്ധീൻ ബുഖാരി തങ്ങൾ മഹ്ളറത്തുൽ ബദ്‌രിയ്യക്ക് നേതൃത്വം നൽകി. മൂസ സഖാഫി കളത്തൂർ മുഖ്യപ്രഭാഷണവും ബഷീർ മങ്കയം പദ്ധതി അവതരണവും നടത്തി. സത്താർ പഴയ കടപ്പുറം സ്വാഗതവും അബ്ദുല്ല ഹിമമി സഖാഫി നന്ദിയും പറഞ്ഞു. അലി പൂച്ചക്കാട്, ശിഹാബ് പാണത്തൂർ, എസ്.കെ. അബ്ദുൽ ഖാദർ ഹാജി, അബ്ദുൽ ഖാദർ ഹാജി രിഫാഈ, അലി പഴയ കടപ്പുറം, മൂസ പടന്നക്കാട്, സഫ്‌വാൻ ഹിമമി സഖാഫി ആദൂർ, ശാഫി ഹിഹിമമി ഏണിയാടി, ഹാഫിള് ജമാൽ ഹിമമി സഖാഫി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

കൺവെൻഷനിൽ നൂറ്റി ഒന്നംഗ പ്രചരണ സമിതിയെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: വി.സി. അബ്ദുല്ല സഅദി (ചെയർമാൻ), ബി.കെ. അബ്ദുറഹ്മാൻ ഹാജി ആറങ്ങാടി (കൺവീനർ), ഡോ. കെ.പി. അബ്ദുല്ല (ഫിനാൻസ് സെക്രട്ടറി), ബശീർ മങ്കയം (കോ-ഓർഡിനേറ്റർ). വൈസ് ചെയർമാൻമാർ: അബ്ദുൽ ഹമീദ് മൗലവി കൊളവയൽ, അബ്ദുസ്സത്താർ പഴയ കടപ്പുറം, മദനീയം അബ്ദുല്ലത്തീഫ് സഖാഫി, എസ്.കെ. അബ്ദുൽ ഖാദർ ഹാജി, ഹസൈനാർ മദനി വടകരമുക്ക്. ജോയിന്റ് കൺവീനർമാർ: ശിഹാബ് പാണത്തൂർ, ജമാൽ ഹിമമി, സിറാജ് ഹിമമി, അസ്‌ലം ഹിമമി പഴയകടപ്പുറം, അബ്ദുൽ മജീദ് ഞാണിക്കടവ്, അബ്ദുല്ല ഹിമമി കൊവ്വൽപ്പള്ളി. അംഗങ്ങൾ: സിദ്ധീഖ് സഖാഫി ഫലാഹ്, മൂസ പടന്നക്കാട്, സി.പി. അഹമ്മദ്, ഇ.കെ. അബ്ദുറഹ്മാൻ ഫലാഹ് നഗർ, പി.എ. അബ്ദുൽ മജീദ്, നൗഷാദ് കാജൂർ, അയ്യൂബ് ഖാൻ പരിമളം, മുസ്തഫ പി.എ., ഖാലിദ് മൗലവി പടന്നക്കാട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0