മുഹിമ്മാത്ത് അഹ്‌ദൽ ഉറൂസ്; മുംബൈ പ്രചരണ പരിപാടികൾക്ക് ഇന്ന് തുടക്കമാവും

Nov 21, 2026 - 14:43
Nov 21, 2026 - 14:44
മുഹിമ്മാത്ത് അഹ്‌ദൽ ഉറൂസ്; മുംബൈ പ്രചരണ പരിപാടികൾക്ക് ഇന്ന് തുടക്കമാവും

മുംബൈ: 2027 ജനുവരി 8, 9, 10 തീയതികളിൽ മുഹിമ്മാത്തിൽ നടക്കുന്ന സയ്യിദ് ത്വാഹിറുൽ അഹ്ദൽ ഇരുപത്തിയൊന്നാമത് ഉറൂസ്, മുഹിമ്മാത്ത് സനദ് ദാന സമ്മേളനത്തിന്റെ മുംബൈ പ്രചരണങ്ങൾക്ക് ഇന്ന് തുടക്കമാവും. സയ്യിദ് ത്വാഹിറുൽ അഹ്‌ദൽ തങ്ങൾ അനുസ്മരണ സമ്മേളനവും ദിക്‌ർ ദുആ മജ്‌ലിസും ഇന്ന് ശനി രാത്രി 8:30-ന് ഡോൺഗ്രിയിലെ മുംബൈ കേരള മുസ്‌ലിം ജമാഅത്ത് ഹാളിൽ നടക്കും. മുഹിമ്മാത്ത് സെക്രട്ടറി അബൂബക്കർ കാമിൽ സഖാഫി നേതൃത്വം നൽകും. മുഹിമ്മാത്ത് മുംബൈ ഓർഗനൈസർ അലി കുഞ്ഞി മദനി, മുഫ്തി റഫീഖ് സഅദി, മുഹമ്മദ് ഇസ്മായിൽ അംജദി, അബ്ദുല്ല സഖാഫി മർകസ്, ഇബ്രാഹിം സുഹ്‌രി തുടങ്ങിയവർ സംബന്ധിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0