സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങൾ ഉറൂസ് വിളംബര സമ്മേളനം 21 ന്
പുത്തിഗെ: മുഹിമ്മാത്ത് സ്ഥാപകരും ആത്മീയ നേതൃത്വവുമായ മർഹൂം സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങൾ 21 -ാം ഉറൂസ് മുബാറക്ക്, മുഹിമ്മാത്ത് സനദ് ദാനം 2027 ജനുവരി ആദ്യത്തിൽ നടക്കും. പരിപാടിയുടെ വിളംബര സമ്മേളനം ഒക്ടോബർ 21 ബുധനാഴ്ച നാലുമണിക്ക് മുഹിമ്മാത്തിൽ നടക്കും. സ്ഥാപന സഹകാരികൾ, പ്രസ്ഥാന നേതാക്കൾ, പ്രവർത്തകർ, പൂർവ്വ വിദ്യാർത്ഥികൾ തുടങ്ങിയവർ സംബന്ധിക്കുന്ന പരിപാടി ജനറൽ സെക്രട്ടറി ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയിൽ മുസ്ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി പള്ളങ്കോട് അബ്ദുൽ ഖാദർ മദനി ഉദ്ഘാടനം ചെയ്യും. സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ പ്രാർത്ഥന നടത്തും. സുലൈമാൻ കരിവെള്ളൂർ പദ്ധതി അവതരണവും ഹംസ മിസ്ബാഹി ഓട്ടപ്പടവ് മുഖ്യപ്രഭാഷണവും നടത്തും. റഫീഖ് സഅദി ദേലമ്പാടി,അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, അബ്ദുൽ റഹ്മാൻ അഹ്സനി ചർച്ചക്ക് നേതൃത്വം നൽകും. മൂസൽ മദനി തലക്കി, സിദ്ധീഖ് സഖാഫി ബായാർ, റഈസ് മുഈനി, ബഷീർ മങ്കയം, അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന് തുടങ്ങിയവർ സംബന്ധിക്കും.
ഇതു സംബന്ധമായി കോഴിക്കോട് മർക്കസിൽ ചേർന്ന ക്യാബിനറ്റ് യോഗം പ്രസിഡണ്ട് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ അധ്യക്ഷതയിൽ സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി പദ്ധതി അവതരിപ്പിച്ചു. ഇബ്രാഹിം ഹാദി തങ്ങൾ ചൂരി, ഹാജി അമീറലി ചൂരി, സയ്യിദ് ഹുസൈൻ അമീൻ അഹ്ദൽ തങ്ങൾ, അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, സുലൈമാൻ കരിവെള്ളൂർ, ബഷീർ പുളിക്കൂർ, മൂസ സഖാഫി കളത്തൂർ, ഉമർ സഖാഫി കർന്നൂർ തുടങ്ങിയവർ സംബന്ധിച്ചു. സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ സ്വാഗതം പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0