വി ഡി സതീശൻ നയിക്കുന്ന പുതുയുഗയാത്രക്ക് ഇന്ന് കുമ്പളയിൽ തുടക്കമാവും
കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ
നയിക്കുന്ന കേരള പര്യടനത്തിന് ഇന്ന് കുമ്പളയിൽ തുടക്കമാവും. ഒരു മാസം നീണ്ടുനിൽക്കുന്ന യാത്ര തിരുവനന്തപുരം ജില്ലയിൽ പുത്തരിക്കണ്ടം മൈതാനത്ത് മാർച്ച് ഏഴിന് യാത്ര സമാപിക്കും. ഇന്ന് വൈകിട്ട് നാലിന് കുമ്പള ടൗണിൽ നടക്കുന്ന ചടങ്ങിൽ കെ സി വേണുഗോപാൽ എം പി പുതുയുഗ യാത്ര ഉദ്ഘാടനം ചെയ്യും. വി ഡി സതീശനോടൊപ്പം യു ഡി എഫ് ഘടകകക്ഷികളുടെ പ്രമുഖ സംസ്ഥാന നേതാക്കളും യാത്രയിൽ സാന്നിധ്യമരുളും. സംസ്ഥാനത്തെ ജനങ്ങളുമായി നേരിട്ട് സംവദിക്കുന്നതാവും പുതുയുഗയാത്ര. ഓരോ മേഖലയിലെയും വികസന കാഴ്ചപ്പാടുകൾ ജനങ്ങളുമായി ചർച്ച ചെയ്യുന്ന പ്രത്യേക കൂടിക്കാഴ്‌ചകളും പര്യടനത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. സംസ്ഥാന സർക്കാരിൻ്റെ വീഴ്‌ചകൾ ജനങ്ങൾക്ക് മുന്നിൽ തുറന്നു കാട്ടുകയും യു ഡി എഫ് മുന്നോട്ട് വയ്ക്കുന്ന ബദൽ രാഷ്ട്രീയം ജനങ്ങളിലെത്തിക്കുകയും ചെയ്യുകയുമാണ് പുതുയുഗയാത്ര ലക്ഷ്യമിടുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



