ശഹാമ ഗ്രാന്‍റ് മീലാദ് സമ്മേളനം ഈ മാസം 20ന്
അബുദാബി: ശഹാമ ഡിവിഷന്‍ ഐ സി എഫ്, ആർ എസ് സി ഇഹ്-യാഉസ്സുന്ന മദ്രസ, ദിന്നൂറൈന്‍ മദ്രസ സംഘടിപ്പിക്കുന്ന ഗ്രാൻഡ് മീലാദ് സമ്മേളനം ഈ മാസം 20 ശനി രാവിലെ മുതൽ ഉമ്മുൽ ബസാതീൻ പാർക്കിൽ നടക്കും. ശനി രാവിലെ 8.30ന് മദ്രസ വിദ്യാര്‍ത്ഥികളുടെ കലാ മത്സരങ്ങള്‍ ആരംഭിക്കും. രണ്ടു മണിക്ക് പാരന്‍സ് മീറ്റും നാലു മണിക്ക് മീലാദ് റാലിയും ദഫ് പ്രദർശനവും നടക്കും. ആറു മണി മുതൽ ആരംഭിക്കുന്ന മൗലിദ് ജൽസ, ബുർദ ആലാപനം, ഇശൽ നൈറ്റ്, ഹുബ്ബുറസൂൽ പ്രഭാഷണം, ദുആ മജ്‌ലിസ് തുടങ്ങിയ പരിപാടികളിൽ സയ്യിദ് ഫസൽ തങ്ങൾ കരുവൻതിരുത്തി, നൗഫൽ സഖാഫി കളസ, മാസ്റ്റർ നാസിഫ് മോൻ, ഹാഫിള് അന്‍സാര്‍ സഖാഫി, ഹാഫിള് സുഹൈർ ഫാളിലി, അഹ്‌മദ് നാസിഫ് ചെറുവാടി നേതൃത്വം നൽകും. തബറുക്കും ഫാമിലികൾക്ക് പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്.
What's Your Reaction?
Like
1
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



