സൗദിയിൽ ഉംറ തീര്‍ഥാടകരുടെ ബസ് അപകടത്തിൽപ്പെട്ട് 40 ഓളം ഇന്ത്യക്കാർ മരിച്ചു
സൗദി: ഉംറ നിർവ്വഹിക്കാനെത്തിയ ഇന്ത്യൻ തീർഥാടകർ സഞ്ചരിച്ച ബസ് തീപിടിച്ച് നാൽപതോളം പേർ മരിച്ചു. മദീനയിലെ ബദർ മുഫറഹാത്തിൽ ഡീസൽ ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഹൈദരാബാദിൽ നിന്നുള്ള തീർത്ഥാടകരാണ് മരിച്ചത്. ഞായറാഴ്‌ച സഊദി സമയം രാത്രി 11 മണിയോടെ മദീനയിലേക്ക് പുറപ്പെട്ട സംഘത്തിന്റെ ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചതോടെ തീപ്പിടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ടവരിൽ കൂടുതൽ പേരും സ്ത്രീകളും പതിനഞ്ചോളം പേർ കുഞ്ഞുങ്ങളുമാണ്. ഇടിയുടെ ആഘാതത്തിൽ ബസ് പൂർണ്ണമായും കത്തിയമർന്നതിനാൽ മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഡ്രൈവർ ഉൾപ്പെടെ 43 പേരാണ് ബസ്സിൽ ഉണ്ടായിരുന്നത്. യാത്രക്കാരിൽ ഒരാൾ മാത്രമാണ് ഗുരുതര പരുക്കകളോടെ രക്ഷട്ടപ്പെട്ടു. ഇയാളെ ആശുപത്രിയിലേക്ക് മാറിയിട്ടുണ്ട്. സഊദി സിവിൽ ഡിഫൻസ്, പോലീസ്, റെഡ് ക്രസന്റ്റ് സംഘങ്ങൾ സംഭവസ്ഥലത്ത് കുതിച്ചെത്തി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷിച്ചു വരികയാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0


