ഖത്തറിലെ ഇസ്രായേൽ ആക്രമണം; ഐക്യദാർഢ്യവുമായി ജിസിസി രാജ്യങ്ങൾ
ന്യൂഡെൽഹി: ഇസ്രയേൽ ഖത്തർ തലസ്ഥാനമായ ദോഹയിൽ നടത്തിയ ആക്രമണത്തിന് പിന്നാലെ ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ (ജിസിസി) രാജ്യങ്ങൾ ഖത്തറിന് ഐക്യദാർഢ്യമറിയിച്ചു. സ്വന്തം മണ്ണ് സംരക്ഷിക്കാനുള്ള ഏത് നടപടിയെയും പിന്തുണയ്ക്കുമെന്ന് ദോഹയിലെത്തിയ യുഎഇ പ്രസിഡൻ്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉറപ്പുനൽകി. ഇസ്രയേലിൻ്റെ നടപടി ക്രിമിനലാണെന്ന് സൗദി അറേബ്യയും അപലപിച്ചു. സ്വയം പ്രതിരോധത്തിനുള്ള അവകാശം ഖത്തറിന് ഉണ്ടെന്ന് വിദേശകാര്യമന്ത്രി മുന്നറിയിപ്പ് നൽകി. തിരിച്ചടിക്ക് സജ്ജമെന്ന ഖത്തർ പ്രധാനമന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ യുദ്ധഭീതി ശക്തമായി. മേഖലയിൽ സംഘർഷം രൂക്ഷമാകുമോ എന്ന ആശങ്കയിലാണ് ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾ.
What's Your Reaction?
Like
0
Dislike
0
Love
1
Funny
0
Angry
0
Sad
1
Wow
0


