ശക്തമായ കൊടുങ്കാറ്റ്; ബ്രസീലിലെ 'സ്റ്റാച്യൂ ഓഫ് ലിബർട്ടി' തകർന്നു വീണു
ബ്രസീൽ: കഴിഞ്ഞ ദിവസം വീശിയടിച്ച ശക്തമായ കൊടുങ്കാറ്റിൽ 40 മീറ്റർ ഉയരമുള്ള ബ്രസീൽ സ്‌റ്റാച്യു ഓഫ് ലിബർട്ടി പ്രതിമ നിലം പതിച്ചു. ബ്രസീലിയൻ നഗരമായ ഗുവൈബിയിലുള്ള സ്‌റ്റാച്യു ഓഫ് ലിബർട്ടിയുടെ പകർപ്പാണ് തകർന്നുവീണത്. നഗരത്തിലെ തിരക്കേറിയ റോഡിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലാണ്. അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ട്. പ്രദേശത്ത് മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയതായി കാലാവസ്ഥാ കേന്ദ്രം പറയുന്നു. 2020ലാണ് പ്രതിമ ഇവിടെ സ്ഥാപിച്ചത്. പ്രതിമയുടെ മുകൾ ഭാഗം മാത്രമാണ് തകർന്നതെന്നും ബാക്കി ഭാഗത്തിന് കേടുപാടുകളില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. കാലാവസ്ഥാ മാറ്റത്തിനപ്പുറം മറ്റെന്തെങ്കിലും കാരണങ്ങൾ പ്രതിമയുടെ തകർച്ചയ്ക്ക് കരണമായിട്ടുണ്ടോയെന്ന് കമ്പനി പരിശോധിച്ചു വരികയാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



