പെർള ഗുണാജെയിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന കെ.എസ്.ഇ.ബി കേബിൾ കവർന്നു
പെർള: പെർള ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള ഗുണാജെയിൽ നിർമാണ ആവശ്യത്തിനായി സൂക്ഷിച്ചിരുന്ന ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന വൈദ്യുതി കേബിൾ കവർന്നു. 'ദ്യുതി' പദ്ധതി നിർവഹണത്തിനായി ഗുണാജെ ട്രാൻസ്ഫോർമറിന് സമീപം സൂക്ഷിച്ചിരുന്ന 1000 മീറ്റർ LT AB കേബിളാണ് പുലർച്ചെ അജ്ഞാതസംഘം കടത്തിക്കൊണ്ടുപോയത്. കവർച്ച ചെയ്ത കേബിളിന് വിപണിയിൽ ഏകദേശം 4 ലക്ഷം രൂപയോളം വിലവരും.
ഇന്ന് പുലർച്ചെ 2.30 നും 4.00 നും ഇടയിലാണ് സംഭവം നടന്നത്. സമീപവാസിയായ വ്യക്തി രാവിലെ വിവരമറിയിച്ചതിനെ തുടർന്ന് കെ.എസ്.ഇ.ബി അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് രണ്ട് ഡ്രമ്മുകളിലായി സൂക്ഷിച്ചിരുന്ന കേബിളുകൾ പൂർണ്ണമായും നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചത്.
സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും മുഖംമൂടി ധരിച്ചെത്തിയ സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്ന് വ്യക്തമായിട്ടുണ്ട്. പിക്കപ്പ് വാനിലെത്തിയ സംഘം കേബിൾ ഡ്രമ്മുകൾ വാഹനത്തിൽ കയറ്റി കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ കെ.എസ്.ഇ.ബി പെർള സെക്ഷൻ അധികൃതർ പോലീസിൽ പരാതി നൽകി. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളെ തിരിച്ചറിയാനും കവർച്ച ചെയ്ത കേബിളുകൾ കണ്ടെത്താനുമുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.
What's Your Reaction?
Like
1
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0