സമസ്ത സെന്റിനറി; ജില്ലയിൽ തസ്‌കിയ സമ്മേളനത്തിന് പ്രൗഢ തുടക്കം

Sep 25, 2026 - 09:42
സമസ്ത സെന്റിനറി; ജില്ലയിൽ തസ്‌കിയ സമ്മേളനത്തിന് പ്രൗഢ തുടക്കം

പടന്ന: സമസ്ത സെന്റിനറി കോൺഫറൻസിന്റെ പ്രചരണാർത്ഥം നടത്തുന്ന സർക്കിൾ തല കുടുംബ സംഗമമായ തസ്‌കിയ സമ്മേളനത്തിന് ജില്ലയിൽ പ്രൗഢ തുടക്കം. തെക്കേക്കാട് അസാസ് അക്കാദമിയിൽ നടന്ന പടന്ന സർക്കിൾ സമ്മേളനം എസ് വൈ എസ് പടന്ന സർക്കിൾ പ്രസിഡന്റ് എ.ജി മൊയ്‌ദു മൗലവിയുടെ അധ്യക്ഷതയിൽ എസ് വൈ എസ് ജില്ലാ സാന്ത്വനം സെക്രട്ടറി അബ്ദുൽ ജബ്ബാർ സഖാഫി പാത്തൂർ ഉദ്ഘാടനം ചെയ്തു. അസാസ് മസ്ജിദ് ഇമാം ഇർഷാദ് വാരിസിയുടെ പ്രാർത്ഥന നടത്തി. കേരള മുസ്‌ലിം ജമാഅത്ത് തൃക്കരിപ്പൂർ സോൺ വൈസ് പ്രസിഡന്റ് ഹംസ മിസ്ബാഹി ഓട്ടപ്പടവ് മുഖ്യപ്രഭാഷണം നടത്തി. തസ്‌കിയ സമ്മേളനത്തിന് ശേഷം അസാസ് അക്കാദമി സി.ഇ.ഒ സയ്യിദ് മുജ്തബ ജമലുല്ലൈലി ചേളാരിയുടെ നേതൃത്വത്തിൽ ആത്മീയ മജ്‌ലിസും കൂട്ടപ്രാർത്ഥനയും നടന്നു. എസ് വൈ എസ് ജില്ലാ ഭാരവാഹികളായ അഹ്മദ് ഷെറിൻ, ശിഹാബ് പാണത്തൂർ, ഷക്കീർ എം.ടി.പി, എസ്.എം.എം ജില്ലാ വൈസ് പ്രസിഡൻ്റ് എം.ടി.പി ഇസ്മായിൽ സഅദി, എസ് വൈ എസ് തൃക്കരിപ്പൂർ സോൺ പ്രസിഡന്റ് ഖിളർ അഹമദ് സഖാഫി, കേരള മുസ്ലിം ജമാഅത്ത് പടന്ന സർക്കിൾ പ്രസിഡന്റ് ഇഖ്ബാൽ ഹാജി, എസ് വൈ എസ് പടന്ന സർക്കിൾ ജനറൽ സെക്രട്ടറി ഫയാസ് എം.പി സിറാജ് എസ്.എച്ച് തെക്കേക്കാട് എന്നിവർ സംബന്ധിച്ചു. കേരള മുസ്ലിം ജമാഅത്ത് സർക്കിൾ സെക്രട്ടറി മുഹമ്മദലി പി.സി സ്വാഗതവും എസ് വൈ എസ് പടന്ന സർക്കിൾ വൈസ് പ്രസിഡന്റ് ജാബിർ മൗലവി നന്ദിയും പറഞ്ഞു.

ഒക്ടോബർ 30-നകം ജില്ലയിലെ 52 സർക്കിളുകളിലും തസ്‌കിയ സമ്മേളനങ്ങൾ പൂർത്തിയാകും. കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സമ്മേളന കർമ്മസമിതി (ഇ സി) യുടെ മേൽനോട്ടത്തിൽ എസ് വൈ എസ് സർക്കിൾ ഘടകങ്ങളാണ് പരിപാടികളുടെ സംഘാടന ചുമതല വഹിക്കുന്നത്. സംസ്ഥാന കമ്മിറ്റി പരിശീലനം നൽകിയ റിസോഴ്സ് ഗ്രൂപ്പ് അംഗങ്ങളാണ് ഓരോ സർക്കിളിലും സംഗമങ്ങൾക്ക് നേതൃത്വം നൽകുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0