ഇബ്രാഹിം അൽത്താഫിന് കണ്ണീരോടെ വിട; തേങ്ങലടക്കാനാവാതെ നാട് 

Jan 13, 2026 - 13:06
ഇബ്രാഹിം അൽത്താഫിന് കണ്ണീരോടെ വിട; തേങ്ങലടക്കാനാവാതെ നാട് 

ബദിയടുക്ക: കഴിഞ്ഞ ദിവസം മരണപ്പെട്ട ബദിയടുക്ക നാരമ്പാടിയിലെ ഇബ്രാഹിം അൽത്താഫിന് (18) കണ്ണീരോടെ വിടചൊല്ലി നാട്. ഇന്നലെ രാത്രി പത്തര മണിയോടെ നാരമ്പാടി ബദർ ജുമാ മസ്‌ജിദ്‌ അങ്കണത്തിൽ വൻ ജനാവലിയുടെ നേതൃത്വത്തിൽ ഖബറടക്കം നടന്നു. കഴിഞ്ഞ ദിവസം രാവിലെയാണ് കോഴിക്കോട് നിന്നും കാസർകോട്ടേക്കുള്ള യാത്ര മധ്യേ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും തെറിച്ചുവീണ് അൽത്താഫിന് ദാരുണാന്ത്യമുണ്ടായത്. മലബാർ എക്സ്പ്രസിൽ യാത്ര ചെയ്യവേ ഡോറിനോട് ചേർന്നു നിന്ന അൽത്താഫ് ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സുഹൃത്തുക്കളടങ്ങുന്ന നാലംഗ സംഘം കോഴിക്കോട്ടേക്ക് ടൂർ പോയി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. അപകട വിവരം യാത്രക്കാർ പോലീസിനെ അറിയിച്ചതിനെ തുടർന്ന് റെയിൽവേ പോലീസും നാട്ടുകാരും ചേർന്ന് വിദ്യാർത്ഥിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ണൂർ ആശുപത്രിയിൽ മോർച്ചറിയിലേക്ക് മാറ്റി നടപടിക്രമങ്ങൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനുശേഷമാണ് പോലീസ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയത്. നാരമ്പാടിയിലെ റഹ്മാൻ മൂല- ആയിഷ ദമ്പതികളുടെ മകനാണ് ഇബ്രാഹിം അൽത്താഫ്. പ്ലസ് ടു പഠനം പൂർത്തിയാക്കി ഉപരിപഠനത്തിനായി ശ്രമം നടത്തിവരികയായിരുന്നു. സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി ഇടപ്പെട്ടിരുന്ന അൽത്താഫിന്റെ മരണം നാടിനെ ഒന്നടങ്കം കണ്ണീരാഴ്ത്തിയിരിക്കുകയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 3
Wow Wow 0