ഓൺലൈൻ ഗെയിം വിലക്കിയതിന് മൂന്ന് സഹോദരിമാർ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു

Feb 4, 2026 - 19:30
ഓൺലൈൻ ഗെയിം വിലക്കിയതിന് മൂന്ന് സഹോദരിമാർ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു

ലഖ്‌നൗ: ഓൺലൈൻ ഗെയിമുകൾ കളിക്കുന്നത് മാതാപിതാക്കൾ വിലക്കിയതിനെതുടർന്ന് ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള ഭാരത് സിറ്റിയിൽ മൂന്ന് സഹോദരിമാർ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് സംഭവം. സഹോദരങ്ങളായ നിഷിക (16), പ്രാചി (14), പാഖി (12) എന്നിവരാണ് മരിച്ചത്. ബഹുനില കെട്ടിടത്തിലെ ഒൻപതാം നിലയിലെ ഫ്ലാറ്റിൽ നിന്നാണ് ഇവർ താഴേക്ക് ചാടിയത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. മാതാപിതാക്കളോട് ക്ഷമ ചോദിച്ചുകൊണ്ടുള്ള പെൺകുട്ടികളുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. മൊബൈൽ ഫോണുകളിൽ അമിതമായി സമയം ചെലവഴിച്ചിരുന്ന ഇവർ കൊറിയൻ ഓൺലൈൻ ടാസ്‌ക് അധിഷ്ഠിത ഗെയിമിംഗ് ആപ്പുകളിൽ സജീവമായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു. കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് കുട്ടികളുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത് പരിശോധന നടത്തിവരികയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0