ചരിത്ര ചുവട്; ചക്രക്കസേരയിൽ ബഹിരാകാശ യാത്ര പൂർത്തിയാക്കി ബ്ലൂ ഒറിജിൻ 

Dec 21, 2025 - 16:44
ചരിത്ര ചുവട്; ചക്രക്കസേരയിൽ ബഹിരാകാശ യാത്ര പൂർത്തിയാക്കി ബ്ലൂ ഒറിജിൻ 

ടെക്സസ്: ലോക ബഹിരാകാശ ചരിത്രത്തിൽ ചക്രക്കസേര ഉപയോഗിക്കുന്ന ഒരാൾ ആദ്യമായി യാത്ര പൂർത്തിയാക്കി ചരിത്രം കുറിച്ചു. ജർമ്മൻ ഏറോസ്പേസ് എഞ്ചിനീയറായ മിഖായേല 'മിച്ചി' ബെന്റ്ഹോസാണ് ഈ ചരിത്രനേട്ടം കൈവരിച്ചത്. ശനിയാഴ്‌ച വെസ്റ്റ് ടെക്‌സസിലെ ബ്ലൂ ഒറിജിൻ വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ് ന്യൂ ഷെപ്പാർഡ് എൻ എസ് 37 ദൗത്യത്തിനിറങ്ങിയത്. 2018 ലുണ്ടായ ഒരു അപകടത്തിലാണ് യൂറോപ്യൻ സ്പേസ് ഏജൻസിയിൽ ഉദ്യോഗസ്ഥയായ മിഖായേലയ്ക്ക് നട്ടെല്ലിന് പരിക്കേറ്റത്. ശാരീരിക വെല്ലുവിളികൾ ബഹിരാകാശ യാത്രയ്ക്ക് തടസ്സമല്ലെന്ന് തെളിയിക്കുന്നതായിരുന്നു ഈ ദൗത്യം. അഞ്ച് യാത്രികരോടൊപ്പം യാത്ര തിരിച്ച മിഖായേല സംഘത്തിന് ഭൂമിയിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ ഉയരത്തിലുള്ള കാർമൻ ലൈൻ മറികടന്ന് യാത്രികർക്ക് മിനിറ്റുകളോളം ശൂന്യാകാശത്തെ ഭാരമില്ലായ്‌മ അനുഭവിക്കാനും ഭൂമിയുടെ മനോഹരമായ കാഴ്‌ചകൾ കാണാനും പേടകം അവസരമൊരുക്കി. 10-12 മിനിറ്റ് നീണ്ടുനിന്ന യാത്രയ്ക്ക് ശേഷം പേടകം സുരക്ഷിതമായി തിരിച്ചിറങ്ങി. ബഹിരാകാശ വിനോദസഞ്ചാര മേഖലയിൽ ശാരീരിക വൈകല്യമുള്ളവർക്കും തുല്യ അവസരം നൽകണമെന്ന സന്ദേശമാണ് ഈ ദൗത്യത്തിലൂടെ ലോകത്തിന് കൈമാറിയത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0