എസ്‌ഐആർ അഴിമതി: അഭിഭാഷകയുടെ വേഷത്തിൽ മമത ബാനർജി; അപൂർവ നിമിഷത്തിന് സാക്ഷ്യം വഹിച്ച് സുപ്രീം കോടതി

Feb 4, 2026 - 19:40
എസ്‌ഐആർ അഴിമതി: അഭിഭാഷകയുടെ വേഷത്തിൽ മമത ബാനർജി; അപൂർവ നിമിഷത്തിന് സാക്ഷ്യം വഹിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: ഇന്ത്യൻ ചരിത്രത്തിൽ തന്നെ അപൂർവ്വമായ ഒരു സംഭവത്തിന് സുപ്രീം കോടതി സാക്ഷ്യം വഹിച്ചു. ഒരു മുഖ്യമന്ത്രി അഭിഭാഷകയുടെ വേഷത്തിൽ കോടതിയിൽ ഹാജരായി. പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക പരിഷ്കരണവുമായി (SIR) ബന്ധപ്പെട്ട കേസിൽ, അഭിഭാഷക കൂടിയായ മമത ബാനർജി കറുത്ത ഗൗൺ ധരിച്ചാണ് കോടതിയിലെത്തിയത്. ബംഗാളിലെ വോട്ടർ പട്ടിക പരിഷ്കരണത്തിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ പ്രധാന പരാതി. കേസിൽ നേരിട്ട് ഹാജരാകാൻ മമത ബാനർജി കോടതിയോട് അനുമതി തേടുകയും കോടതി അതിന് അനുമതി നൽകുകയും ചെയ്തു. വിഷയത്തിൽ സുപ്രീം കോടതിയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് മമത ബാനർജി കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. തൃണമൂൽ കോൺഗ്രസ് നേരത്തെ തന്നെ ഇതേ വിഷയത്തിൽ കോടതിയെ സമീപിച്ചിരുന്നു. പാർട്ടി നൽകിയ ഹർജി നിലനിൽക്കെ തന്നെ മമത ബാനർജി വ്യക്തിപരമായ പുതിയ ഹർജിയാണ് സമർപ്പിച്ചത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0