ദുബായ് ഗ്ലോബല്‍ വില്ലേജ് സീസൺ- 30; ലോക വിസ്മയ കാഴ്ചകളുടെ തീയ്യതി പ്രഖ്യാപനമായി

Sep 17, 2025 - 11:08
Sep 17, 2025 - 11:09
ദുബായ് ഗ്ലോബല്‍ വില്ലേജ് സീസൺ- 30; ലോക വിസ്മയ കാഴ്ചകളുടെ തീയ്യതി പ്രഖ്യാപനമായി

ദുബായ്: ലോകോത്തര വിസ്മയ കാഴ്ചക ദുബായ് ഗ്ലോബൽ വില്ലേജ് 30-ാം സീസൺ 2025 ഒക്ടോബർ 15 മുതൽ 2026 മെയ് 10 വരെ നടക്കും. കഴിഞ്ഞ സീസണിൽ റെക്കോർഡ് നേട്ടത്തോടെ 10.5 ദശലക്ഷം സന്ദർശകരെയാണ് ഗ്ലോബൽ വില്ലേജ് സ്വീകരിച്ചത്. പുതിയ സീസണിൽ ഒട്ടേറെ ആകർഷണങ്ങളാണ് സംഘാടകർ ഒരുക്കുന്നത്.സാംസ്‌കാരിക കലാപ്രകടനങ്ങൾ, വിനോദങ്ങൾ, ഇന്റർനാഷണൽ പവലിയനുകൾ, ലോകമെമ്പാടുമുള്ള ഭക്ഷണം, ഷോപ്പിംഗ്, റൈഡുകൾ, രാജ്യാന്തര ഗുണനിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവ കഴിഞ്ഞ സീസണിനേക്കാൾ മികവുറ്റതാകുമെന്നാണ് റിപ്പോർട്ടുകൾ. 

രാജ്യത്തെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ഗ്ലോബൽ വില്ലേജിൽ വിവിധ രാജ്യങ്ങളിലെ പരമ്പരാഗത കരകൗശല വസ്‌തുക്കൾ, പാചകരീതികൾ, സാംസ്ക്‌കാരിക പ്രകടനങ്ങൾ, ഉൽപ്പന്നങ്ങൾ എന്നിവയുടെ പവലിയനുകൾ പ്രാധാന അലങ്കാരങ്ങളാണ്. 1996-ൽ ദുബായ് ക്രീക്കിൽ ചെറു പവലിയനുകളുമായി ആരംഭിച്ച ഗ്ലോബൽ വില്ലേജ് കഴിഞ്ഞവർഷങ്ങളിൽ 40,000-ത്തിലധികം കലാ പ്രകടനങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. 200ലധികം റൈഡുകളും വിനോദ ആകർഷണങ്ങളും കൂടാതെ 3,500 ഷോപ്പിംഗ് ഔട്ട് ലെറ്റുകളും 250 ഡൈനിംഗ് ഓപ്ഷനുകളും വെടിക്കെട്ട് പ്രദർശനങ്ങളും കഴിഞ്ഞ സീസണിൽ ഏറെ ആകർശണീയമായിരുന്നു.

ഗ്ലോബൽ വില്ലേജ് വെബ്സൈറ്റ് പ്രകാരം ടിക്കറ്റ് വിലകൾ ഒക്ടോബറിൽ പ്രഖ്യാപിക്കും. കഴിഞ്ഞ സീസണിൽ 25 ദിർഹത്തിന് ഇടയിലായിരുന്ന പ്രവേശന നിരക്കിൽ 3 വയസ്സിന് താഴെയുള്ള കുട്ടികൾക്കും 65 വയസ്സിന് മുകളിലുള്ള മുതിർന്നവർക്കും ഭിന്നശേഷിക്കാർക്കും പ്രവേശനം സൗജന്യമായി നൽകിയിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0