7000 ടണ്‍ ദുരിതാശ്വാസ സാമഗ്രികളുമായി യു എ ഇയുടെ മാനുഷിക സഹായ കപ്പല്‍ ഗസ്സയിലേക്ക്
അബൂദബി: ഇസ്രായേല്‍ അടിച്ചമര്‍ത്തലില്‍ പട്ടിണി മരണം വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന ഗസ്സയിലേക്ക് യു എ ഇയുടെ ഒമ്പതാമത് മാനുഷിക സഹായ കപ്പല്‍ യാത്ര പുറപ്പെട്ടു. 7,000 ടണ്‍ ദുരിതാശ്വാസ സാമഗ്രികളുമായാണ് അബൂദബിയിലെ ഖലീഫ തുറമുഖത്ത് നിന്ന് കപ്പല്‍ പുറപ്പെട്ടത്. 'ഓപറേഷന്‍ ഗാലന്റ് നൈറ്റ് 3' എന്ന യു എ ഇയുടെ മാനുഷിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എമിറേറ്റ്‌സ് റെഡ് ക്രസന്റ് അതോറിറ്റിയുമായി സഹകരിച്ച് ഏര്‍പ്പെടുത്തിയ കപ്പലില്‍ 5,000 ടണ്‍ ഭക്ഷണ പാഴ്‌സലുകള്‍, കമ്മ്യൂണിറ്റി അടുക്കളകള്‍ക്കുള്ള 1,900 ടണ്‍ ഭക്ഷ്യവസ്തുക്കള്‍, 100 ടണ്‍ മെഡിക്കല്‍ ടെന്റുകള്‍, അഞ്ച് ആംബുലന്‍സുകള്‍ എന്നിവ ഉള്‍കൊള്ളുന്നു. കഠിനമായ ജീവിതസാഹചര്യങ്ങള്‍ നേരിടുന്ന ഗസ്സയിലെ കുടുംബങ്ങള്‍ക്ക് കൈത്താങ്ങാവുക എന്നതാണ് യു എ ഇ സഹായത്തിലൂടെ ലക്ഷ്യമാക്കുന്നത്.
What's Your Reaction?
Like
0
Dislike
0
Love
1
Funny
0
Angry
0
Sad
0
Wow
0


