ദുബൈ ജിറ്റെക്സ് ഗ്ലോബലിൽ ശ്രദ്ധേയമായി 'ലിവ് ടു സ്മൈൽ'
ദുബൈ: ഇരുന്നൂറോളം രാജ്യങ്ങളിൽ നിന്ന് ഏഴായിരത്തോളം എക്സിബിറ്ററുകൾ അണിനിരക്കുന്ന ദുബൈ ജിറ്റെക്സ് ഗ്ലോബലിൽ ശ്രദ്ധേയമായി 'ലിവ് ടു സ്മൈൽ'. 450 ഇന്ത്യൻ സ്റ്റാർട്ടപ്പുകളാണ് ഈ വർഷത്തെ എക്സിബിറ്ററുകളിലുള്ളത്. ഫിസിക്കൽ എ. ഐ, റോബോട്ടിക്സ്, ഐ. ഒ.ടി, തുടങ്ങി ക്വാണ്ടം കമ്പ്യൂട്ടിംഗ് അപ്‌ഗ്രേഡിംഗാണ് ഈ വർഷത്തെ പ്രധാന ഐകൺ. എഡു ടെക് അപ്ഡേഷനാണ് 'ലിവ് ടു സ്മൈൽ' പ്രസൻ്റ് ചെയ്യുന്നത്. ലോകത്തിൻ്റെ ഏത് കോണിലാണെങ്കിലും വെറും മൊബൈൽ ഫോൺ മാത്രം ഉപയോഗിച്ച് ഫെമിലിയറായ ആപ്പുകൾ വഴി വിദ്യാഭ്യാസം തുടരാം എന്നതാണ് 'ലിവ് ടു സ്മൈൽ' ഇൻസൈറ്റ്. ജോലിയോ, പ്രായമോ, തുടങ്ങി ഒരു ബാരിയറുമില്ലാതെ തികച്ചും അംഗീകൃത ബോർഡ്, യൂണിവേഴ്സിറ്റികളിൽ നിന്നും പത്ത്, +2, ഡിഗ്രി, പി. ജി, ഡിപ്ലോമ, സ്കിൽ സർട്ടിഫിക്കേഷൻ തുടങ്ങി ഏതു പഠനവും 'ലിവ് ടു സ്മൈൽ' എഡ് ടെക് വഴി സാധ്യമാണ്. കഴിഞ്ഞ അഞ്ചു വർഷങ്ങളിലായി പത്തായിരത്തിലധികം പേരാണ് അവരുടെ നഷ്ടപ്പെട്ടു പോയ വിദ്യാഭ്യാസം 'ലിവ് ടു സ്മൈൽ' വഴി തിരിച്ചു പിടിച്ചത്. 12 ഓളം രാജ്യങ്ങളിൽ നിന്നുള്ള മലയാളികൾ ഇന്ന് ലിവ് ടു സ്മൈലിലൂടെ പഠനം തുടരുന്നു. ഈ മാസം 19 ന് ഖിസൈസ് ബിൻ ശബീബ് മാളിൽ യു.എ.ഇയിൽ നിന്നും പഠനം പൂർത്തീകരിച്ച വിദ്യാർത്ഥികളുടെ കോൺവൊക്കേഷൻ നടക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0


