പതിനെട്ട് വർഷത്തെ മാതൃക അധ്യാപനം; സതീഷ് മാസ്റ്റർക്ക് യാത്രയയപ്പ് നൽകി

Jan 26, 2026 - 18:13
പതിനെട്ട് വർഷത്തെ മാതൃക അധ്യാപനം; സതീഷ് മാസ്റ്റർക്ക് യാത്രയയപ്പ് നൽകി

പുത്തിഗെ: മുഹിമ്മാത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും സർക്കാർ നിയമനത്തിലൂടെ സ്ഥലം മാറിപ്പോകുന്ന സതീഷ് മാസ്റ്റർക്ക് സ്കൂൾ മാനേജ്‍മെന്റ് യാത്രയയപ്പ് നൽകി. മുഹിമ്മാത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ പതിനെട്ട് വർഷത്തെ മാതൃക സേവനത്തിലൂടെ അനവധി ശിഷ്യന്മാരെ വാർത്തെടുത്ത അദ്ദേഹം കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപകനായിരുന്നു. പഠ്യേതര പ്രവർത്തനങ്ങളിലും ഏറെ ശ്രദ്ധ ചെലുത്തുന്നതോടൊപ്പം ഓരോ വിദ്യാർത്ഥിയുടെയും കഴിവുകളെ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയും ചെയ്‌തിരുന്നു.

സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന യാത്രയപ്പ് സംഗമം സ്കൂൾ എ ഒ  ഫാറൂഖ് പൊസോട്ടിന്റെ അധ്യക്ഷതയിൽ അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ ഉദ്‌ഘാടനം ചെയ്‌തു. സയ്യിദ് ഹബീബുൽ അഹ്ദൽ തങ്ങൾ, അഷ്‌റഫ് സഖാഫി ഉളുവാർ, സ്കൂൾ പ്രിൻസിപ്പൾ രൂപേഷ് മാസ്റ്റർ, അബ്ദുൽ ഖാദർ മാസ്റ്റർ, തുടങ്ങിയവർ സംബന്ധിച്ചു. സ്വാദിഖ് മാസ്റ്റർ സ്വാഗതവും ഉമർ ഹിമമി സഖാഫി നന്ദിയും പറഞ്ഞു.

ഫോട്ടോ: മുഹിമ്മാത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും വിരമിക്കുന്ന സതീഷ് മാസ്റ്റർക്ക് സ്കൂൾ മാനേജ്‍മെന്റ് നൽകിയ യാത്രയയപ്പ്.

What's Your Reaction?

Like Like 7
Dislike Dislike 1
Love Love 0
Funny Funny 0
Angry Angry 1
Sad Sad 3
Wow Wow 0