മുഹിമ്മാത്ത് അഹ്ദൽ ഉറൂസ്; ഹാഫിള് സംഗമം പ്രൗഢമായി  

Nov 27, 2026 - 16:54
Nov 27, 2026 - 16:54
മുഹിമ്മാത്ത് അഹ്ദൽ ഉറൂസ്; ഹാഫിള് സംഗമം പ്രൗഢമായി  

പുത്തിഗെ: സയ്യിദ് ത്വാഹിറുൽ അഹ്ദൽ ഉറൂസ് മുബാറക്കിനോടനുബന്ധിച്ച് മുഹിമ്മാത്തിൽ സംഘടിപ്പിച്ച ഹാഫിള് പൂർവ്വ വിദ്യാർത്ഥി സംഗമം പ്രൗഢമായി. അഷ്‌റഫ്‌ സഖാഫിയുടെ അധ്യക്ഷതയിൽ നടന്ന സംഗമം സയ്യിദ് മുനീർ തങ്ങൾ ഉദ്ഘാടനം ചെയ്തു. ഉമർ സഖാഫി കർണൂർ ആമുഖഭാഷണം നടത്തി. ഹാഫിള് അബ്ദുസ്സലാം നിസാമി വിഷയാവതരണവും അബ്ദുൽ ഖാദിർ സഖാഫി മൊഗ്രാൽ പദ്ധതി അവതരണവും നടത്തി. സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങൾ, അബ്ദുറഹ്മാൻ അഹ്സനി,  അബ്ദുസ്സലാം അഹ്സനി കാമിൽ സഖാഫി, മൂസ സഖാഫി കളത്തൂർ, ഹാഫിള് അബ്ദുൽ മജീദ് സഖാഫി, ഹാഫിള് സുലൈമാൻ ഫാളിലി, ഹാഫിള് സുഫിയാൻ സഖാഫി, ഹാഫിള് സയ്യിദ് സ്വാലിഹ് തങ്ങൾ, ഹാഫിള് കബീർ ഹിമമി, ഹാഫിള് ബഷീർ ഹിമമി, ഹാഫിള് മർഷദ് ഹിമമി, ഹാഫിള് റംഷീദ് സഖാഫി, ഹാഫിള് അബ്ദുല്ല ഹിമമി, ഹാഫിള് നിസാമുദ്ദീൻ, ഹാഫിള് സജ്ജാദ് ഹിമമി, ഹാഫിള് ഫയാസ് ഹിമമി എന്നിവർ പ്രസംഗിച്ചു. ഹാഫിള് റാഷിദ്‌ ഇർഫാനി സ്വാഗതവും ഹാഫിള് അബ്ദുൽ അസീസ് ഹിമമി നന്ദിയും പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0