മുഹിമ്മാത്ത് അഹ്ദൽ ഉറൂസ്; സോൺ തല പ്രചാരണ സംഗമങ്ങൾക്ക് കാസർകോട് പ്രൗഢ തുടക്കം
കാസർകോട്: 2027 ജനുവരി 8, 9, 10 തീയതികളിൽ മുഹിമ്മാത്തിൽ നടക്കുന്ന സയ്യിദ് ത്വാഹിറുൽ അഹ്ദൽ ഇരുപത്തിയൊന്നാമത് ഉറൂസ്, മുഹിമ്മാത്ത് സനദ് ദാന സമ്മേളനത്തിന്റെ സോൺ തല പ്രചാരണ സംഗമങ്ങൾക്ക് കാസർകോട് സോണിൽ തുടക്കമായി. ജില്ലാ സുന്നി സെന്ററിൽ ചേർന്ന പ്രവർത്തക കൺവെൻഷൻ അഹ്മദ് സഅദി ചെങ്കളയുടെ അധ്യക്ഷതയിൽ കൊല്ലമ്പാടി അബ്ദുൽ ഖാദർ സഅദി ഉദ്ഘാടനം ചെയ്തു. എസ്.എച്ച്.എ തങ്ങൾ ചൗക്കി പ്രാർത്ഥന നടത്തി. മൂസ സഖാഫി കളത്തൂർ വിഷയാവതരണവും ശാഫി സഖാഫി ഏണിയാടി പദ്ധതിയവതരണവും നടത്തി. ഹാജി അമീറലി ചൂരി, അബ്ദുൽ ഖാദർ സഅദി ബാരിക്കാട്, തമീം അഹ്സനി, അബ്ദുന്നാസർ സഖാഫി, അലി ഹിമമി ചെട്ടുംകുഴി, ശംസുദ്ദീൻ കോളിയാട്, ഹകീം സഖാഫി എന്നിവർ പ്രസംഗിച്ചു. മുഹമ്മദ് ടിപ്പു നഗർ സ്വാഗതവും ആസിഫ് ആലമ്പാടി നന്ദിയും പറഞ്ഞു.
യോഗത്തിൽ സോൺ പ്രചാരണ സമിതി രൂപീകരിച്ചു. ഭാരവാഹികൾ: അഹ്മദ് സഅദി ചെങ്കള (ചെയർമാൻ), ആസിഫ് ആലമ്പാടി (കൺവീനർ), ഖലീൽ ഹാജി തളങ്കര (ഫിനാൻസ് സെക്രട്ടറി), തമീം അഹ്സനി, കെ.ബി. അബൂബക്കർ മാസ്റ്റർ, മുനീർ എർമാളം, റഫീഖ് എയർലൈൻ (വൈസ് ചെയർമാൻമാർ), അബ്ദുസ്സലാം ഹിമമി സഖാഫി ആലമ്പാടി, മുഹ്‌യിദ്ദീൻ ചെർക്കള, മജീദ് മുട്ടത്തോടി, മഹ്മൂദ് ബെദിര, ഖാദർ നെല്ലിക്കുന്ന്, സാജിദ് ഇസ്സത്ത് നഗർ (ജോയിന്റ് കൺവീനർമാർ) എന്നിവരുൾപ്പെടുന്ന 33 അംഗ സമിതിയെ തിരഞ്ഞെടുത്തു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0