റഈസുൽ ഉലമയിൽ നിന്ന് സനദുകൾ ഏറ്റുവാങ്ങി 68 ഹിമമി പണ്ഡിതർ കർമ്മരംഗത്തേക്ക്
പുത്തിഗെ: മുഹിമ്മാത്ത് കോളേജ് ഓഫ് ഇസ്ലാമിക് സയൻസ് സപ്തവത്സര കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കിയ 68 പണ്ഡിതർ കൂടി കർമ്മ രംഗത്തേക്ക്. ഭൗതിക പഠനത്തിൽ എസ് എൻ, കണ്ണൂർ, കാലിക്കറ്റ്, മാംഗ്ലൂർ,തമിഴ്നാട് തുടങ്ങിയ യൂണിവേഴ്സിറ്റികളിൽ നിന്ന് ബാച്ചിലർ ബിരുദവും, ബി.എഡും, പിജിയും കരസ്ഥമാക്കിയാണ് പ്രൊഫഷണൽ രംഗത്തേക്ക് ഇറങ്ങുന്നത്. കാരന്തൂർ മർക്കസു സ്സഖാഫത്തിസ്സുന്നിയ്യയുടെ അഫിലിയേഷനോട് കൂടി പ്രവർത്തിക്കുന്ന മുഹിമ്മാത്ത് കോളേജ് ഓഫ് ഇസ്ലാമിക് സയൻസ് മതപഠനത്തിൽ ജാമിഅ മർക്കസിന്റെയും ജാമിഅത്തുൽ ഹിന്ദ് അൽ ഇസ്ലാമിയ്യയുടേയും പരീക്ഷ വിജയിച്ചവരാണ് ഹിമമി ബിരുദം കരസ്ഥമാക്കിയത്. ആധുനിക കാല വെല്ലുവിളികൾ നേരിടാൻ സാധ്യമാകുന്ന രൂപത്തിൽ കോഴ്സ്കാലയളവിൽ വിവിധ പാഠ്യേതര പ്രവർത്തികളിൽ മികച്ച നൈപുണ്യം നേടിയാണ് പ്രബോധന വീഥിയിലേക്ക് പ്രവേശിക്കുന്നത്. ഹിമമി ബിരുദത്തിനുശേഷം വിവിധ ഭൗതിക യൂണിവേഴ്സിറ്റികൾ, ജാമിഅ മർക്കസ്, മർക്കസ് നോളജ് സിറ്റി തുടങ്ങിയ സ്ഥലങ്ങളിൽ ഉപരിപഠനാർത്ഥം അഡ്മിഷൻ ചെയ്യും. നിലവിൽ 700 ഓളം ഹിമമി പണ്ഡിതർ രാജ്യത്തിനകത്തും പുറത്തും വിവിധ വൈജ്ഞാനിക വിദ്യാഭ്യാസ മേഖലകളിൽ പ്രവർത്തിച്ചു വരികയാണ്. മുഹിമ്മാത്ത് തഹഫീളുൽ ഖുർആൻ കോളേജിന് നിന്ന് പഠനം പൂർത്തിയാക്കിയ എട്ടു ഹാഫിളുകളും സനദ് സ്വീകരിച്ചു.
What's Your Reaction?
Like
1
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



