സഅദിയ്യയില്‍ അനുസ്മരണ പ്രാര്‍ത്ഥനാ സംഗമം പ്രൗഢമായി

Jul 25, 2026 - 17:47
സഅദിയ്യയില്‍ അനുസ്മരണ പ്രാര്‍ത്ഥനാ സംഗമം പ്രൗഢമായി
സഅദിയ്യയില്‍ അനുസ്മരണ പ്രാര്‍ത്ഥനാ സംഗമം പ്രൗഢമായി

ദേളി: സഅദിയ്യയുടെ പ്രഥമ സെക്രട്ടറിയായിരുന്ന കന്‍സുല്‍ ഉലമ ചിത്താരി ഹംസ മുസ്ലിയാര്‍, സഅദിയ്യ പ്രിന്‍സിപ്പളായിരുന്ന എ കെ അബ്ദുല്‍ റഹ്‌മാന്‍ മുസ്ലിയാര്‍, ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍ എന്നീ മഹത്തുക്കളുടെ അനുസ്മരണ പ്രാര്‍ത്ഥനാ സംഗമം സമാപിച്ചു. നൂറുല്‍ ഉലമ മഖ്ബറ സിയാറത്തിന് സയ്യിദ് ആറ്റക്കോയ തങ്ങള്‍ ആദൂര്‍ നേതൃത്വം നല്‍കി. ജലാലിയ്യ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ ഖത്മുല്‍ ഖുര്‍ആന്‍ ദുആക്ക് നേതൃത്വം നല്‍കി. എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്തിന്റെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ കെ പി അബൂബക്കര്‍ മുസ്ലിയാര്‍ പട്ടുവം ഉദ്ഘാടനം ചെയ്തു. കെ.പി ഹുസൈന്‍ സഅദി കെ.സി റോഡ്, മുഹമ്മദ് റഫീഖ് സഅദി ദേലംപാടി, അഷ്റഫ് സഅദി മല്ലൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

കെ കെ ഹുസൈന്‍ ബാഖവി, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, മുഹമ്മദ് സ്വാലിഹ് സഅദി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, അലി അസ്‌കര്‍ ബാഖവി, സയ്യിദ് ഫസല്‍ തങ്ങള്‍, അലിക്കുഞ്ഞി മൗലവി, അബ്ദുല്ലത്തീഫ് സഅദി കൊട്ടില, എ.ബി മൊയ്‌തു സഅദി ചേരൂര്‍, അബ്ദുല്‍ റഹ്‌മാന്‍ സഅദി തുവ്വൂര്‍, അബ്ദുല്ല ഫൈസി മൊഗ്രാല്‍, ജാഫര്‍ സഅദി അച്ചൂര്‍, ജലീല്‍ സഖാഫി മാവിലാടം, എം എ അബ്ദുല്‍ വഹാബ്, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, അബ്ദുല്ലാഹി സഅദി ചിയ്യൂർ, യൂസുഫ് സഅദി അയ്യങ്കേരി, എ കെ അബ്ദുല്‍ വാഹിദ് സഅദി, ജാബിര്‍ സഖാഫി തൃക്കരിപ്പൂര്‍, ജലീല്‍ സഖാഫി മാവിലാടം, അബ്ദുല്‍ കരീം സഅദി ഏണിയാടി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, ഷരീഫ് സഅദി മാവിലാടം, ഹാഫിള് അഹ്‌മദ് സഅദി, ഇബ്രാഹിം സഅദി വിട്ടല്‍, സി പി അബ്ദുല്ല ഹാജി ചെരുമ്പ, അബ്ബാസ് ഹാജി കുഞ്ചാര്‍, അഹ്‌മദ് അലി ബെണ്ടിച്ചാല്‍, അലി പൂച്ചക്കാട്, ഹുസൈന്‍ ഹാജി തൃക്കരിപ്പൂര്‍, അബ്ദുല്‍ ഖാദിര്‍ ഹാജി ചട്ടഞ്ചാൽ സംബന്ധിച്ചു. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതവും സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് മാണിക്കോത്ത് നന്ദിയും പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0