മുഹിമ്മാത്ത് പ്രവാസി സംഗമം നാളെ
പുത്തിഗെ: വിവിധ ഗൾഫ് രാജ്യങ്ങളിലെ മുഹിമ്മാത്ത് സഹകാരികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന പ്രവാസി സംഗമം നാളെ ബുധൻ വൈകുന്നേരം മുഹിമ്മാത്തിൽ നടക്കും. സ്ഥാപന സഹകാരികളിൽ നിന്നും കുടുംബങ്ങളിൽ നിന്നും മരണപ്പെട്ടവർക്ക് വേണ്ടിയും ഗൾഫ് മേഖലയിലെ യുദ്ധഭീതിയിൽ നിന്നുള്ള സമാധാനത്തിനും വേണ്ടിയുമുള്ള പ്രത്യേക പ്രാർത്ഥന സദസ്സ് സംഗമത്തിന്റെ ഭാഗമായി നടക്കും. ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി, സയ്യിദ് ഹബീബുൽ അഹ്ദൽ തങ്ങൾ, സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ, സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങൾ, അബ്ദുറഹ്മാൻ അഹ്‌സനി, അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, മൂസ സഖാഫി കളത്തൂർ, അബൂബക്കർ കാമിൽ സഖാഫി, ഉമർ സഖാഫി കർന്നൂർ, ഹാജി അമീറലി ചൂരി തുടങ്ങിയവർ സംബന്ധിക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0