സാമൂഹിക പുരോഗതിക്ക് യുവജനങ്ങളുടെ ഇടപെടൽ അത്യന്താപേക്ഷിതം: എസ് വൈ എസ്
കാസർഗോഡ്: സാമൂഹിക പുരോഗതിക്കും മഹത്തായ മൂല്യങ്ങളുടെ സംരക്ഷണത്തിനും യുവാക്കളുടെയും സംഘടനാ പ്രവർത്തകരുടെയും സജീവമായ ഇടപെടലുകൾ അത്യന്താപേക്ഷിതമാണെന്ന് എസ് വൈ എസ് കാസർഗോഡ് ജില്ലാ സാമൂഹികം ഡയറക്ടറേറ്റ് സംഘടിപ്പിച്ച സോഷ്യൽ ഡയലോഗ്' സംഗമം അഭിപ്രായപ്പെട്ടു. സംസ്ഥാന സാമൂഹികം ഡയറക്ടറേറ്റിന്റെ ജില്ലാ പര്യടനത്തിന്റെ ഭാഗമായി കാസർഗോഡ് സെന്റിനറി ഹാളിൽ വച്ചാണ് പരിപാടി സംഘടിപ്പിച്ചത്. നവസമൂഹ നിർമ്മിതിയിൽ യുവ ജനങ്ങൾ വഹിക്കേണ്ട പങ്കിനെക്കുറിച്ചും സാമുദായിക-സാമൂഹിക മേഖലകളിൽ വരുത്തേണ്ട സർഗ്ഗാത്മക മാറ്റങ്ങളെക്കുറിച്ചും ചടങ്ങിൽ വിശദമായ ചർച്ച നടന്നു.
ജില്ലാ പ്രസിഡന്റ് സയ്യിദ് സൈനുൽ ആബിദീൻ കണ്ണവം തങ്ങൾ അധ്യക്ഷത വഹിച്ചു. സംസ്ഥാന സാമൂഹികം പ്രസിഡന്റ് അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രതിനിധികളായ അഷ്റഫ് അഹ്സനി ആനക്കര, നിസാർ അതിരകം ചർച്ചകൾക്ക് നേതൃത്വം നൽകി. ജില്ലാ ജനറൽ സെക്രട്ടറി സഖാഫി ബായാർ സ്വാഗതവും സാമൂഹികം പ്രസിഡന്റ് റസാഖ് സഖാഫി കോട്ടക്കുന്ന് അവലോകന റിപ്പോർട്ടും അവതരിപ്പിച്ചു. സാമൂഹികം സെക്രട്ടറി മുനീർ ഏർമാളം നന്ദി പറഞ്ഞു. ജില്ലാ ഭാരവാഹികളായ അബ്ദുറഹ്മാൻ സഖാഫി ചിപ്പാർ, സിദ്ദീഖ് അനീഫി അന്നടുക്ക, ഷക്കീർ പെട്ടിക്കൊണ്ട്, ഹാരിസ് ഹിമമി പരപ്പ അബ്ദുൽ അസീസ് സഖാഫി മച്ചമ്പാടി, അനീഫ് സഅദി ആരിക്കാടി, ഫാറൂഖ് കുബണൂർ, ജില്ലാ സാമൂഹികം ഡയറക്ടറേറ്റ് അംഗങ്ങളായ ജാഫർ സഅദി പള്ളത്തൂർ, ബഷീർ സഖാഫി പെരുമ്പള, സിദ്ദീഖ് കോളിയൂർ സംബന്ധിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0